Friday, March 20, 2026 Last Updated 45 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 01.01 PM

' ലോകത്തിലെ ഏറ്റവും മികച്ച അമ്മമാര്‍' ; മാതൃദിനത്തില്‍ കുറിപ്പുമായി സല്‍മാന്‍ ഖാന്‍

frame, best
photo-www.instagram.com/beingsalmankhan/

മാതൃദിനത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. തന്റെ രണ്ട് അമ്മമാര്‍ക്കൊപ്പമുളള ചിത്രവും ഒപ്പം ഹൃദയഹാരിയായ ഒരു കുറിപ്പുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

'ലോകത്തിലെ ഏറ്റവും മികച്ച അമ്മമരെ നല്‍കിയതിന് അച്ഛന് നന്ദി. എന്റെ ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ക്ക്. മാതൃദിനാശംസകള്‍.' സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്റെ ആദ്യ ഭാര്യയാണ് സല്‍മ. 1964 നവംബര്‍ 18ന് ആണ് ഇരുവരും വിവാഹിതരായത്. സല്‍മാന്‍, അര്‍ബാസ്, സൊഹൈല്‍, അല്‍വിറ എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍. 1981-ല്‍ സലിം നടി ഹെലന്‍ റിച്ചാര്‍ഡ്സണെ വിവാഹം കഴിച്ചു. അവര്‍ ഒരുമിച്ച് അര്‍പ്പിത എന്ന മകളെ ദത്തെടുത്തു.

Ads by Google
Monday 12 May 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google