Friday, March 20, 2026 Last Updated 42 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 11.31 AM

അടിപൊളി ലുക്കില്‍ മീനാക്ഷി ദിലീപ്; ചിത്രങ്ങള്‍

meenakshi-dileep
photo-www.instagram.com/i.meenakshidileep/

മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്യുന്നു എന്ന് അറിയാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ അത്രയ്ക്കധികം ആക്ടീവ് അല്ലാത്ത മീനാക്ഷി, വല്ലപ്പോഴും തന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് തന്നെ വളരെ പെട്ടന്ന് വൈറലാവാറുണ്ട്. കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്റിന്റെ ഒഫിഷ്യൽ മോഡലായി മീനാക്ഷി പങ്കുവച്ച അത്തരം ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു.

സാരിയിലും സൽവാറിലുമൊക്കെയായി എന്നും സാധാരണ ലുക്കിൽ തന്നെയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഏറ്റവുമൊടുവിൽ പങ്കുവച്ച ചിത്രങ്ങളിൽ മീനാക്ഷിയ്ക്ക് തീർത്തും വ്യത്യസ്തമായ ഒരു ലുക്കാണ് കാണാൻ കഴിയുന്നത്. പ്രൊഫഷണൽ മോഡലുകളെ പോലെ പോസ് ചെയ്യുന്ന മീനാക്ഷിയെ കാണാം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മീനാക്ഷി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം മീനാക്ഷി ഇപ്പോൾ എംബിബിഎസ് പഠനം പൂർത്തിയാക്കി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്. പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമായതുപോലും. മകൾക്ക് സിനിമയോട് താത്പര്യമില്ല എന്ന് നേരത്തെ തന്നെ ദിലീപ് പറഞ്ഞിരുന്നു.

Ads by Google
Monday 12 May 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google