Thursday, March 19, 2026 Last Updated 35 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 11.04 AM

' എല്ലാ സ്‌നേഹത്തിനും നന്ദി' ; തുടരും 200 കോടി ക്ലബ്ബില്‍- സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

actor, club

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും 200 കോടി ക്ലബ്ബില്‍. മോഹന്‍ലാല്‍ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 17 ദിവസം കൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

'ചില യാത്രകള്‍ക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ തുടരും അതിന്റെ സ്ഥാനം കണ്ടെത്തി. എല്ലാ സ്‌നേഹത്തിനും നന്ദി', എന്നാണ് 200 കോടി സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത്. എമ്പുരാന്‍ ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ ചിത്രം.

സൗദി വെളളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരുവില്‍ ശോഭന ആണ് നായിക. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിളള രാജു, ബിനു പപ്പു, നന്ദു ഇര്‍ഷാദ്, ചാന്ദിനി ബൈജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്.

Ads by Google
Monday 12 May 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google