Friday, March 20, 2026 Last Updated 42 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 09.23 AM

‘തുടരും ’വിജയം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് ചിപ്പി; പ്രിയതാരങ്ങളെ ഒറ്റഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകരും

chippy
photo-www.instagram.com/sona_nair_official/

നിര്‍മ്മാതാവ് എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വ്യ മീഡിയ നിര്‍മിച്ച മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും റെക്കോര്‍ഡുകള്‍ പലതും ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം തിരുവനന്തപുരത്തെ സുഹൃത്തുക്കളുമൊത്ത് പങ്കുവെക്കുന്ന ചിപ്പിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

നടി സോന നായരാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിനിമാ താരങ്ങളായ മഞ്ജു പിളള, വനിത കൃഷ്ണചന്ദ്രന്‍, ശ്രീലക്ഷ്മി ആര്‍, മേനക സുരേഷ് എന്നിവരും താരം പങ്കുവെച്ച ചിത്രത്തിലുണ്ട്.

ലവ്‌ലീസ് ഓഫ് ട്രിവാന്‍ഡ്രം എന്ന അടിക്കുറിപ്പോടെയാണ് സോന നായര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ബന്ധം എന്നും എപ്പോഴും തുടരുമെന്നും സോന ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. തങ്ങളുടെ ചൈല്‍ഡ്ഹുഡ് താരങ്ങളെ ഒറ്റ ഫ്രെയിമില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകരും കമന്റ്‌ബോക്‌സില്‍ പങ്കുവെക്കുന്നുണ്ട്.

Ads by Google
Monday 12 May 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google