Saturday, March 28, 2026 Last Updated 3 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 06.40 PM

ചാറ്റ് ജിപിറ്റിയോട് ചോദിച്ചു, ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മറുപടി; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

divorce

വിവാഹ മോചനം പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ചാറ്റ് ജിപിടി പറഞ്ഞതുകൊണ്ട് വിവാഹ മോചനം ചെയ്യുന്നത് ഇതാദ്യമായിരിക്കാം. ചാറ്റ് ബോട്ടിന്റെ വാക്കുകള്‍ കേട്ട് ഗ്രീസില്‍ നിന്നുള്ള യുവതിയാണ് 12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് എഐ ചാറ്റ്ബോട്ടിന്റെ പ്രവചനം വിശ്വസിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.കാപ്പി കുടിച്ചശേഷം കപ്പില്‍ അവശേഷിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രാഫിയുടെ ആധുനിക പതിപ്പായി യുവതി ചാറ്റ് ജിപിറ്റിയെ സമീപിക്കുകയായിരുന്നുവെന്ന് ഗ്രീക്ക് സിറ്റി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

12 വര്‍ഷത്തിലേറെയായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി തന്റേയും ഭര്‍ത്താവിന്റെയും കാപ്പി കപ്പുകളിലെ അവശേഷിക്കുന്ന അടയാളങ്ങളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. അവ വ്യാഖ്യാനിക്കാന്‍ ചാറ്റ് ജിപിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ കുടുംബം തകര്‍ക്കുന്ന ഉത്തരമാണ് ചാറ്റ് ജിപിറ്റി നല്‍കിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ നിങ്ങളുടെ കുടുംബം തകര്‍ക്കുമെന്നും ചാറ്റ് ജിപിറ്റി യുവതിയോട് പറഞ്ഞു. കൂടാതെ ഭര്‍ത്താവിന് ബന്ധമുള്ള സ്ത്രീയുടെ പേര് തുടങ്ങുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഇ' എന്ന അക്ഷരത്തിലാണെന്നും ചാറ്റ് ബോട്ട് പ്രവചിച്ചു.

വിവാഹ മോചനം പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ചാറ്റ് ജിപിടി പറഞ്ഞതുകൊണ്ട് വിവാഹ മോചനം ചെയ്യുന്നത് ഇതാദ്യമായിരിക്കാം. ചാറ്റ് ബോട്ടിന്റെ വാക്കുകള്‍ കേട്ട് ഗ്രീസില്‍ നിന്നുള്ള യുവതിയാണ് 12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് എഐ ചാറ്റ്ബോട്ടിന്റെ പ്രവചനം വിശ്വസിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

കാപ്പി കുടിച്ചശേഷം കപ്പില്‍ അവശേഷിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രാഫിയുടെ ആധുനിക പതിപ്പായി യുവതി ചാറ്റ് ജിപിറ്റിയെ സമീപിക്കുകയായിരുന്നുവെന്ന് ഗ്രീക്ക് സിറ്റി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ട്രെന്‍ഡുകളോടുള്ള ഭാര്യയുടെ ഭ്രമമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഭാഷകന്റെ ഫോണ്‍കോള്‍ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം തനിക്ക് മനസിലായതെന്നും വിവാഹമോചന നോട്ടീസ് ഔദ്യോഗികമായി നല്‍കിയെന്നും ഭര്‍ത്താവ് പറയുന്നു.

Ads by Google
Sunday 11 May 2025 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google