Saturday, March 28, 2026 Last Updated 31 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Mar 2026 12.21 PM

കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

kerala

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പൂര്‍ണമായി റദ്ദാക്കുന്നവ - ഇന്ന്: 16729 മധുര - പുനലൂര്‍ എക്‌സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗര്‍കോവില്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56310 തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ പാസഞ്ചര്‍, 56306 തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ പാസഞ്ചര്‍, 56309 നാഗര്‍കോവില്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56705 പുനലൂര്‍ - കന്യാകുമാരി പാസഞ്ചര്‍, 56706 കന്യാകുമാരി - പുനലൂര്‍ പാസഞ്ചര്‍, 66306 കൊല്ലം - കന്യാകുമാരി മെമു, 66305 കന്യാകുമാരി - കൊല്ലം മെമു, 16730 പുനലൂര്‍ - മധുര എക്‌സ്പ്രസ്, 56101 നാഗര്‍കോവില്‍ - കൊല്ലം പാസഞ്ചര്‍, 56102 കൊല്ലം - നാഗര്‍കോവില്‍ പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കുന്നവ -നാളെ നാഗര്‍കോവിലില്‍ നിന്നു പുറപ്പെടേണ്ട നാഗര്‍കോവില്‍ - ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12659) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

നാളെയും 30, 31 തീയതികളിലും കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കന്യാകുമാരി - പുണെ ജയന്തി എക്‌സ്പ്രസ് (16382) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു സര്‍വീസ് ആരംഭിക്കും.

26, 27, 28 തീയതികളില്‍ പുണെ ജങ്ഷനില്‍ നിന്നു പുറപ്പെട്ട പുണെ - കന്യാകുമാരി ജയന്തി എക്‌സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനില്‍ നിന്നു പുറപ്പെട്ട ഗാന്ധിധാം - നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ് (16335), ഇന്നലെയും

ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ഉള്ള മംഗളൂരു - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയും 30നും കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി - മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും.

ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന മംഗളൂരു - തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16605) കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കൊല്ലം ജംക്ഷനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.

ഇന്നും നാളെയും 30നും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലം ജങ്ഷനില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.

30ന് തിരുച്ചിറപ്പള്ളി ജങ്്ഷനില്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പള്ളി ജങ്്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജങ്്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും തിരുനെല്‍വേലി ജങ്ഷനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Ads by Google
Saturday 28 Mar 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Ads by Google