Friday, March 20, 2026 Last Updated 38 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 12.11 PM

ആകാശത്തുകണ്ട ആ വെളിച്ചം ഷെല്ലുകളായിരുന്നു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യന്‍ സൈനികര്‍; ഐശ്വര്യ രാജ്

aiswarya raj

ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ തീവ്രത നേരിട്ടറിഞ്ഞെന്ന് നടി ഐശ്വര്യ രാജ്. സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജയ്‌സാല്‍മീറിലെത്തിയതായിരുന്നു അവര്‍. താമസിക്കുന്ന ഹോട്ടലിന് പുറത്തൊരു ധാബയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ആകാശത്ത് വലിയ പ്രകാശം കണ്ടെന്ന് അവര്‍ പറഞ്ഞു. തിരികെ ഹോട്ടലിലെത്തിയപ്പോഴാണ് അത് പാകിസ്താന്റെ ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും അവര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ട പ്രകാശം ഇന്ത്യന്‍ സൈന്യത്തിന്റെ മോക്ക് ഡ്രില്ലിന്റെ ഭാഗമായുളളതാണെന്നാണ് ആദ്യം കരുതിയതെന്ന് ഐശ്വര്യ പറഞ്ഞു. പിന്നീടാണ് കേട്ട ശബ്ദവും ആകാശത്തിലെ വെളിച്ചവും പറക്കുന്ന ഷെല്ലുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഹോട്ടല്‍ മുറിയിലെ ടിവി ഓണാക്കിയപ്പോഴാണ് കാര്യങ്ങള്‍ ഭയാനകമാണെന്ന് മനസിലായത്. ഇതൊരു ഡ്രില്‍ അല്ല, യഥാര്‍ഥ പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശരിക്കും ഭയപ്പെട്ടുവെന്നും ഐശ്വര്യ പറഞ്ഞു.

‘ഹാഫ്’ എന്ന മലയാള സിനിമയുടെ ഇരുനൂറംഗ സംഘം കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്‌സാല്‍മീറിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടത്തിവരികയായിരുന്നു.. സംഘര്‍ഷം രൂക്ഷമായതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി സംഘം നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തുകൊണ്ടാണ് ഐശ്വര്യ ശ്രദ്ധേയയായത്.

Ads by Google
Sunday 11 May 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google