Friday, March 20, 2026 Last Updated 42 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 May 2025 02.31 PM

അതേ, ഈ കൂടിക്കാഴ്ചയ്ക്ക് ഞാൻ സാക്ഷിയെന്ന് മമിത ബൈജു; അനിയത്തികുട്ടിക്ക് നന്ദിയും സത്യം ദൈവമാണെന്നും വേദനിപ്പിച്ചവർക്ക് മറുപടിയെന്നും ഉണ്ണിക്കണ്ണൻ

uploads/news/2025/05/780268/1000456666.jpg
Unnikannan about meeting vijay (Image Source: Instagram)

എന്നും എപ്പോഴും സാധാരണക്കാർക്ക് സെലിബ്രിറ്റികളോട് ആരാധനയും ആവേശമുണ്ട്. ചിലർക്കതിന്റെ തോത് വളരെ കൂടുതലായിരിക്കും.
ആരാധന കൂടിയതിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട ഒരുപാട് ആളുകളുണ്ട്. അത്തരത്തിൽ ഒരാളാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. ദളപതി വിജയിയാണ് ഉണ്ണികണ്ണൻ ആരാധിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് വിജയിയെ കാണാനായി നടന്ന് ചെന്നൈയില്‍ എത്തിയ ഉണ്ണിക്കണ്ണന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവസാനം പോയ കാര്യം സാധിച്ചെടുക്കുകയും ചെയ്തു ഇയാള്‍.
എന്നാല്‍ വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോകളൊന്നും വരാത്തത് കാരണം ഉണ്ണിക്കണ്ണൻ കള്ളം പറഞ്ഞതാണെന്ന തരത്തില്‍ നിരവധി വിമർശനങ്ങൾ വന്നു. പക്ഷേ അതിനിടയിൽ താൻ ഇക്കാര്യത്തിന് സാക്ഷി ആയിരുന്നുവെന്ന് പറഞ്ഞ് മമിത ബൈജു എത്തി.
ഇപ്പോഴിതാ ഉണ്ണിക്കണ്ണൻ മമിതയുടെ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഉണ്ണിക്കണ്ണൻ സത്യമാണ് പറഞ്ഞതെന്നും വിജയിയെ കാണുമ്പോൾ താനും അവിടെ ഉണ്ടായിരുന്നുവെന്നും മമിത കുറിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. "ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങള്‍ വേദനിപ്പിച്ചു. അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണൻ നുണ പറയില്ല. ഞാൻ കാണാൻ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്..." എന്നാണ് ഉണ്ണിക്കണ്ണൻ പുതിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഉണ്ണിക്കണ്ണൻ, വിജയിയെ കണ്ടെന്ന് വെറുതെയാണ് പറഞ്ഞതെന്ന് ആരോപിച്ചും പരിഹസിച്ചും നേരത്തെ നിരവധി പേർ കമന്റുകൾ കുറിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ പ്രതികരണവുമായി ഇയാള്‍ എത്തി. "ഞാൻ ഒരിക്കലും കള്ളം പറയില്ല. വിജയ് അണ്ണനെ ഞാൻ കണ്ടു. അത് സത്യമായ കാര്യമാണ്. മമിത ബൈജു ഉള്‍പ്പടെയുള്ളവർ അവിടെ ഉണ്ടായിരുന്നു", എന്നെല്ലാം അന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. ആരും അവനെ കുറ്റപ്പെടുത്തേണ്ടെന്നും അവന്‍ വിജയിയെ കണ്ടത് വാസതവമാണെന്നും ഉണ്ണിക്കണ്ണന്റെ അമ്മയും അന്ന് പറഞ്ഞിരുന്നു.

Ads by Google
Saturday 10 May 2025 02.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google