Friday, March 20, 2026 Last Updated 33 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 May 2025 01.37 PM

"വീണ്ടും വളരെ വൈകിപ്പോയി, പക്ഷേ വിജ്ജുവിന് ജന്മദിനാശംസകൾ..." വിജയ്യ്ക്ക് സ്നേഹത്തിൽ ചാലിച്ച ആശംസകളുമായി രാശ്മിക മന്ദാന

uploads/news/2025/05/780266/1000456607.jpg
Rashmika Mandanna's birthday wish for vijay devarakonda (Image Source : Instagram)

2011-ല്‍ സിനിമയിലെത്തി 2016-ല്‍ പുറത്തിറങ്ങിയ 'അർജുൻ റെഡ്ഡി' എന്ന ചിത്രത്തിലൂടെ രാജ്യമാകെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. പിന്നീട് വന്ന വിജയ് ദേവരകൊണ്ട ചിത്രങ്ങളെല്ലാം വലിയ വിജയമായി. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് വിജയ്.
ളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണ് രാശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. എക്സ്പ്രഷൻ ക്വീൻ എന്നറിയപ്പെടുന്ന താരം പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തി. ഹിന്ദിയിലും താരമിപ്പോൾ സജീവമാണ്.
രാശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി.
ഇപ്പോഴിതാ വിജയ് യുടെ ജന്മദിനത്തിൽ സ്നേഹത്തിൽ ചാലിച്ച ഒരു ആശംസ കുറിക്കുകയാണ് രാഷ്മിക. വിജയ്‌യുടെ ഒരു സോളോ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ. “ഞാൻ വീണ്ടും വളരെ വൈകിപ്പോയി, പക്ഷേ വിജ്ജുവിന് ജന്മദിനാശംസകൾ...നിങ്ങളുടെ ദിവസങ്ങൾ എല്ലാ അനുഗ്രഹങ്ങളാലും സ്നേഹത്താലും സന്തോഷത്താലും ആരോഗ്യത്താലും സമ്പത്താലും സമാധാനത്താലും മറ്റെല്ലാത്താലും നിറഞ്ഞിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു... " എന്നാണ് രാഷ്മിക കുറിച്ചത്.

Ads by Google
Saturday 10 May 2025 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google