Saturday, March 28, 2026 Last Updated 1 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 03.24 PM

അതിഥി തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ ജ്യോതി: മുഖ്യമന്ത്രിയുടെ ജില്ലാ തല അവലോകന യോഗം

uploads/news/2025/05/780137/pinarayi-ekm2.jpg

കാക്കനാട്: അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാ തല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അതിഥി തൊഴിലാളികളുടെ മക്കളില്‍ മൂന്നു മുതല്‍ ആറ് വയസു വരെയുള്ള മുഴുവന്‍ പേരെയും അംഗന്‍വാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്‌കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിടുള്ളത്. ഇത് നാടിന്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റര്‍ തയ്യാറാക്കണീ, മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്‌കൂളുകളും അധ്യാപകരും പ്രത്യേക താല്‍പര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളില്‍ സന്ദര്‍ശിക്കുകയും കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ചെലവ് വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പങ്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 70 ശതമാനവും കേരളമാണ് വഹിക്കേണ്ടി വന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 75 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ സംസ്ഥാനത്തിന് മാത്രം പ്രത്യേകമായി അനുഭവിക്കേണ്ടി വരുന്ന കാര്യമാണ്.


അവലോകന യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, പി. പ്രസാദ്, കെ.ബി ഗണേഷ് കുമാര്‍, എം.എല്‍.എ മാരായ ആന്റണി ജോണ്‍, പി.വി ശ്രീനിജിന്‍, കെ.ജെ മാക്‌സി, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി ബിജു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Friday 09 May 2025 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google