Friday, March 20, 2026 Last Updated 45 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 01.18 PM

' ഒരു പ്രതിമ സ്ഥാപിച്ച് കാക്കള്‍ക്കു കാഷ്ടിക്കാന്‍ വേണ്ടിയിട്ട് വയ്ക്കണമെന്ന് അച്ഛന് ഒട്ടും താത്പര്യമില്ല' ; വിമര്‍ശനവുമായി കൊട്ടാരകര ശ്രീധരന്‍നായരുടെ മകള്‍

says, statue

കൊല്ലം: അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയിൽ വച്ചിരിക്കുന്നതുപോലെയുള്ള അനുഭവമാണ് കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്നതെന്ന് മകളും നടിയുമായ ഷൈലജ ശ്രീധരൻനായർ. കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ഹ്രസ്വചലച്ചിത്രമേളയിൽ അതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ. സ്വന്തം നാട്ടിൽ നിന്നും അച്ഛനോട് അനാദരവ് ഉണ്ടാകുന്നത് സങ്കടകരമാണെന്നും ഷൈലജ പറഞ്ഞു.

"അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ഒരു അനാദരവ് ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. മറ്റൊന്നുമല്ല, അച്ഛനോ ഞങ്ങളോ ഒരിക്കലും ആ​ഗ്രഹിച്ചിരുന്നത് അല്ല ഒരു പ്രതിമ സ്ഥാപിക്കണമെന്നത്. അച്ഛന് ഒട്ടും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. ഒരു പ്രതിമ സ്ഥാപിച്ച് കാക്കൾക്കും മറ്റും കാഷ്ടിക്കാൻ വേണ്ടിയിട്ട് വയ്ക്കണമെന്ന് അച്ഛന് ഒട്ടും താത്പര്യമില്ല. അതുകൊണ്ടാണ് ഇത് ഇങ്ങനെ നീണ്ടു പോകുന്നത് എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്.

കൊട്ടാരക്കര നഗരസഭ ശ്രീധരൻ നായരുടെ പ്രതിമ നിർമിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇതുവരെയും അനാച്ഛാദനം നടന്നിട്ടില്ല. കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിനു സമീപം പ്രതിമ സ്ഥാപിച്ചിരുന്നു എങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രതിമ നീക്കം ചെയ്തത്. ശ്രീ​ധ​ര​ൻ നാ​യ​രു​ടെ പേ​രി​ലു​ള്ള താ​ലൂ​ക്ക് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തിലാണ് ഇപ്പോൾ പ്രതിമ മൂടി പൊതിഞ്ഞു വച്ചിരിക്കുന്നത്.

എന്നാലും നാട്ടുകാരായിട്ട് എടുത്ത ഒരു എഫേർട്ട്, ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നിയ ഒരു മുഹൂർത്തം, അത് ഈ രീതിയിൽ അനാദരവ് കാണിച്ച്, ഒരു മൂലയ്ക്ക് അച്ഛനെ കെട്ടി പൊതിഞ്ഞ് വച്ചേക്കുന്ന പോലൊരു ഫീലിങ്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട ഭാരവാഹികൾ ഇതിനൊരു തീരുമാനം എടുക്കണമെന്നാണ് എന്റെ അഭ്യർഥന. ഇത് ഞങ്ങൾക്കെല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

സ്വന്തം നാട്ടിൽ തന്നെ അദ്ദേഹത്തോട് അനാദരവ് കാണിച്ചാൽ, പിന്നെ എന്താ പറയുക. അദ്ദേഹത്തിന്റെ മകളെന്ന് പറയുമ്പോൾ എനിക്ക് കിട്ടുന്ന ബഹുമാനം, അച്ഛൻ പോയിട്ട് 38 വർഷത്തോളമായിട്ടും ആ ബഹുമാനം കിട്ടുന്നുണ്ടെങ്കിൽ അദ്ദേഹം ചെയ്ത് വച്ച കഥാപാത്രങ്ങൾ അതുപോലെ മഹത്തരമായത് കൊണ്ടാണ്. അതെനിക്ക് എവിടെയും ധൈര്യത്തോടെ തലയുയർത്തി അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാനടന്റെ മകൾ ആണ് ഞാൻ".- ഷൈലജ ശ്രീധരൻ പറഞ്ഞു.

Ads by Google
Friday 09 May 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google