Thursday, March 19, 2026 Last Updated 34 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 12.49 PM

ഷാര്‍പ്പ് ലുക്ക്, സ്റ്റണ്ണിംഗ് മേക്കപ്പ്, ക്ലാസി ഓര്‍ണമെന്റ്സ്; ബ്ലാക്ക് ഔട്ട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ നവ്യ നായര്‍; ബാലാമണിക്ക് സൗന്ദര്യം കൂടിയെന്ന് കാഴ്ച്ചക്കാര്‍

മലയാളികളുടെ സ്വന്തം ബാലാമണിയായ നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ എലഗന്റ് ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Navya Nair
Navya Nair (Image Source: Instagram)

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നവ്യ നായര്‍ ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്​‍ക്രീനിലേക്ക് എത്തിയത്. ദിലീപിനൊപ്പം ആദ്യ സിനിമയില്‍ നായികയായ ശേഷം ‘നന്ദനം’ എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം ബാലാമണിയെന്ന കൃഷ്ണഭക്തയായി നവ്യ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു.
വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ മുംബൈയിലേക്ക് ചേക്കേറി. മകന്‍ ജനിച്ച് കുറച്ചു നാളുകള്‍ക്ക് നവ്യ വീണ്ടും ലൈംലൈറ്റിലേക്ക് തിരിച്ചെത്തി. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്റെ വിശേഷങ്ങളും ഫോ​ട്ടോഷൂട്ടുകളും യാത്രാചിത്രങ്ങളുമടക്കം പങ്കിടാറുണ്ട്. രണ്ടുമൂന്നു സിനിമകളിലും അഭിനയിച്ച നവ്യ റിയാലിറ്റി ഷോ ജഡ്ജായും തിളങ്ങുന്നുണ്ട്. നൃത്ത വേദികളിലും സജീവമാണിപ്പോള്‍ നവ്യ. താരത്തിന്റെ നൃത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ കീഴടക്കാറുണ്ട്.
ഫാഷൻ സങ്കല്‍പ്പങ്ങളില്‍ വ്യത്യസ്തമായ ലുക്ക് എപ്പോഴും പ്രയോഗിക്കുന്ന വ്യക്തി കൂടിയാണ് നവ്യ. സ്വന്തമായി ഒരു ഓണ്‍ലൈൻ സ്റ്റോർ കൂടിയുളളതു കൊണ്ട് അതിലൂടെ പുതിയ ഡ്രസ്സിംഗ് രീതികളും ഒക്കെ താരം ആരാധകരെ അറിയിക്കാറുണ്ട്. മാറിവരുന്ന ഫാഷൻ ട്രെൻഡുകള്‍ക്കൊപ്പവും സഞ്ചരിക്കുന്ന താരം കൂടിയാണ് നവ്യ.
ഇപ്പോഴിതാ നവ്യ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘ദിവസം ആസ്വദിക്കൂ...’’ എന്ന ക്യാപ്ഷനൊപ്പം മാജിക് ഇമോജിയും പങ്കിട്ടാണ് നവ്യയുടെ ചിത്രങ്ങള്‍. വലിയ മുത്തുമാലകളും ബ്ലാക്ക് ലോംഗ് സ്ലീവ് ടീ ഷര്‍ട്ടും ധരിച്ച് വളരെ സുന്ദരിയായിട്ടാണ് നവ്യ ചിത്രങ്ങളില്‍. ചാര്‍മിംഗ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘സുന്ദരിപ്പെണ്ണ്, സോ...നൈസ്, പ്രെറ്റി...’’ എന്നിങ്ങനെയുള്ള കമന്റുകളും ഫയര്‍ ഇമോജിയുമൊക്കെ ആരാധകര്‍ കമന്റുകളില്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Friday 09 May 2025 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google