Friday, March 20, 2026 Last Updated 43 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 12.21 PM

നല്ല ദൂരമുള്ള വഴിയായിരുന്നെന്നും, എത്തിച്ചേര്‍ന്നെന്നും പുതിയ തുടക്കമെന്നും സമാന്ത; രാജ് നിധിമോറിനൊപ്പമുള്ള ചിത്രം പങ്കിട്ട് താരം; പ്രണയം ഒഫീഷ്യലാക്കിയോ എന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള താരമായ സമാന്ത റൂത്ത് പ്രഭു പലര്‍ക്കും പ്രചോദനമാകുന്ന ഒരു അഭിനേത്രി കൂടിയാണ്. ഇപ്പോഴിതാ പ്രണയ അഭ്യൂഹങ്ങള്‍ സത്യമാക്കുന്ന തരത്തില്‍ സംവിധായകന്‍ രാജിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.
Samantha Ruth Prabhu, Director Raj Nidimoru
Samantha Ruth Prabhu and Director Raj Nidimoru (Image Source: Instagram)

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സമാന്ത റൂത്ത് പ്രഭു. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സമാന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ച താരം അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരുന്നു.
മോഡലിംഗിലൂടെ തന്റെ കരിയർ ആരംഭിച്ച സമാന്ത, ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയത്. ചിത്രത്തിലെ നായകൻ നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ല്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ അധികം താമസിയാതെ ആ ബന്ധം വേര്‍പിരിയലില്‍ അവസാനിച്ചു.
നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനം താരത്തെ കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചു. അതിനു ശേഷമുണ്ടായ മയോനൈറ്റിസ് എന്ന ശാരീരിക രോഗവും താരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ മുക്തയായി ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ താരത്തെ ആരാധകര്‍ സ്നേഹം കൊണ്ട് പൊതിഞ്ഞു. താരത്തിന്റെ തിരിച്ചുവരവും ആത്മവിശ്വാസവും എടുത്തു പറയാത്ത സഹപ്രവര്‍ത്തകരും കുറവാണ്.
അടുത്തിടെയായി സമാന്ത വീണ്ടും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തു വരുന്നുണ്ട്. സിറ്റാഡല്‍- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിധിമോറുമായി സാമന്ത പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂഹങ്ങളാണ് പരന്നു കൊണ്ടിരുന്നത്. കുറച്ച്‌ മാസങ്ങളായി നടിയുടെ പേരും പ്രമുഖ സംവിധായകന്റെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിലൊരു വിശദീകരണം നല്‍കാന്‍ സമാന്ത തയ്യാറായിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ ഓരോന്നായി വരികയാണ്
ഇപ്പോഴിതാ കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് സത്യമാക്കുന്ന തരത്തിലുള്ളതാണ്. താരത്തിന്റെ നിർമാണ കമ്പനിയായ ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിന്റെ ആദ്യ സിനിമയായ ശുഭത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതാണ് ആരാധകർ പുതിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
‘‘നല്ല ദൂരമുള്ള വഴിയായിരുന്നു അത്, എന്നാല്‍ നമ്മള്‍ എത്തിച്ചേർന്നിരിക്കുന്നു. പുതിയ തുടക്കം...’’ എന്ന ക്യാപ്ഷനൊപ്പമാണ് സമാന്ത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങളുടെ കൂട്ടത്തില്‍ രാജ് നിധിമോറിനും മറ്റൊരു സുഹൃത്തിനും ഒപ്പമുള്ള ചിത്രവും രാജിന്റെ ഒറ്റയ്ക്കുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഒരു പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമാന്ത പങ്കിട്ടതോടെയാണ് സംവിധായകന്‍ രാജ് നിധിമോറുമൊത്ത് താരം പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്. വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ ചെന്നൈ ടീമിന്റെ സഹഉടമയാണ് സമാന്ത. സംവിധായകനൊത്ത് ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ചെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുകയും ചെയ്തു.
രാജ്, ഡികെ എന്നീ സംവിധായക കൂട്ടുകെട്ടിന്റെ ഭാഗമാണ് രാജ് നിഡിമോറു. ദി ഫാമിലി മാൻ, ഫാർസി, സിറ്റാഡല്‍: ഹണി ബണ്ണി, ഗണ്‍സ് ആൻഡ് ഗുലാബ്സ് തുടങ്ങിയവ സീരീസുകളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. ദ ഫാമിലി മാൻ 2, സിറ്റാഡല്‍: ഹണി ബണ്ണി എന്നിവയില്‍ പ്രവർത്തിച്ച സമാന്ത, പുതിയതായി എത്തുന്ന രക്ത് ബ്രഹ്മാണ്ഡ് എന്ന സീരീസിലും ഇവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.
2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021ല്‍ ഇരുവരും വേർപിരിഞ്ഞു. നാഗചൈതന്യ അഭിനേത്രിയായ ​ശോഭിത ധൂളിപാലയെ വിവാഹം ചെയ്തിരുന്നു. ​ശോഭിതയും നാഗചൈതന്യയും തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

Ads by Google
Friday 09 May 2025 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google