Thursday, March 19, 2026 Last Updated 34 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 11.13 AM

ഇതൊരു കൂട്ടായ ആക്രമണമാണ്, ഞാന്‍ മനസ്സില്‍ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി എനിക്കെതിരെ പ്രവര്‍ത്തിച്ചു; ബാല

actor-bala

കരുതിക്കൂട്ടിയുളള കൂട്ടായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചെന്ന് നടന്‍ ബാല. താന്‍ മനസ്സില്‍ വിചാരിക്കാത്തൊരു ആളും കാശിനുവേണ്ടി തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാന്‍ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും ബാല വീഡിയോയിലൂടെ പറഞ്ഞു.

‘എല്ലാവര്‍ക്കും സുഖമാണോ, കോകിലയാണ് ഈ വീഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മള്‍ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ, നമുക്ക് ദ്രോഹം ചെയ്തവരും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകള്‍ തുടര്‍ച്ചയായി വന്നു.

ഒരു കുഴപ്പവുമില്ല , ഞാന്‍ പണ്ടേ ഒരു കാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തീയതി ഒരുകാര്യം കണ്ടപ്പോള്‍ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല. പക്ഷേ പേരു പറയാന്‍ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകള്‍ ശരിയായിരുന്നു.

പക്ഷേ ആ റിപ്പോര്‍ട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മള്‍ കഷ്ടപ്പെട്ട് വിയര്‍ത്ത് കാശ് ഉണ്ടാക്കിയിട്ടുവേണം എല്ലാവരെയും സഹായിക്കാന്‍, അല്ലാതെ മറ്റുളളവന്റെ സ്വത്ത് കണ്ടിട്ടാകരുത് അത് വലിയ പാപമാണ്’ ബാല പറഞ്ഞു.

Ads by Google
Friday 09 May 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google