Friday, March 20, 2026 Last Updated 34 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 10.21 AM

'ഇന്ത്യയില്‍ ജീവിക്കുന്ന പാകിസ്താന്‍ അനുഭാവികളോട് നിങ്ങള്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാകരുത്' ; നടന്‍ ധ്രുവ സര്‍ജ

uploads/news/2025/05/780101/dhruv.gif

ഇന്ത്യയില്‍ സുരക്ഷിതരായി കഴിയുകയും, എന്നിട്ട് പാകിസ്താനോട് മമത കാണിക്കുന്നവരെയും ഭീകരവാദിയെന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് കന്നട നടന്‍ ധ്രുവ സര്‍ജ. എസ്‌കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ പാകിസ്താന്‍ അനുഭാവികളോടുമായി പറയുകയാണ്. നിങ്ങള്‍ പാകിസ്താനോട് മമത കാണിക്കുന്നുവെങ്കില്‍ നിങ്ങളും ഭീകരവാദികളാണ്. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാകരുത്. ഇന്ത്യയിലിരിക്കുക എന്നത് ഇന്ത്യയെ വിശ്വസിക്കുക എന്നതാണ്. ജീവിക്കുന്ന രാജ്യത്തെ സ്‌നേഹിക്കുക. ഇല്ലെങ്കില്‍ നിന്നെയോക്കെ ഉടനെ ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ചവിട്ടി പുറത്താക്കും.

ഇന്ത്യയുടെ പ്രത്യേക്രമണത്തെ അപലപിക്കുന്ന ചില സെലിബ്രറ്റികളുടെ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവ സര്‍ജ ഇത്തരക്കാരെ തുറന്നുകാട്ടി കുറിപ്പ് പങ്കിട്ടത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയ പാകിസ്താന്‍ ആക്രമണം ഇന്ത്യ നിര്‍വീര്യമാക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.

Ads by Google
Friday 09 May 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google