Friday, March 20, 2026 Last Updated 46 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 09 May 2025 08.55 AM

' എന്റെ ജീവിതത്തിലെ സ്‌നേഹം' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി സോനം കപൂര്‍

wedding
photo-www.instagram.com/sonamkapoor/

ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോനം കപൂര്‍.വിവാഹചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'നീയുമായി മറ്റാരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്റെ ജീവിതത്തിലെ സ്‌നേഹം. എപ്പോഴും എന്നെ കണ്ടെത്തൂ. നിത്യതയും അതിനപ്പുറവും. ആനിവേഴ്‌സറി ആശംസകള്‍,' എന്നാണ് സോനം കുറിച്ചത്.

സോനവും ആനന്ദും 2018 മേയ് എട്ടിനാണ് വിവാഹിതരായത്. ഫാഷനിലും റീട്ടെയിലിലും താല്‍പ്പര്യമുള്ള ഒരു ബിസിനസുകാരനാണ് ആനന്ദ് അഹൂജ. ഫാഷന്‍ ബ്രാന്‍ഡായ ഭാനയുടെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി-ബ്രാന്‍ഡ് സ്നീക്കര്‍ സ്റ്റോറായ വെഗ്നോണ്‍വെഗിന്റെ സഹസ്ഥാപകനുമാണ് ആനന്ദ്. അപ്പെയറുകളുടെ വലിയ കയറ്റുമതിക്കാരായ ഷാഹി എക്സ്പോര്‍ട്ട്സ് എന്ന കുടുംബ ബിസിനസില്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവായും ആനന്ദ് പ്രവര്‍ത്തിക്കുന്നു. 2022 ഓഗസ്റ്റ് 20ന് സോനം കപൂറിനും ആനന്ദിനും ഒരു ആണ്‍കുഞ്ഞു പിറന്നു. വായു കപൂര്‍ അഹൂജ എന്നാണ് ഇരുവരും കുഞ്ഞിനു പേരു നല്‍കിയത്.

Ads by Google
Friday 09 May 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google