Friday, March 20, 2026 Last Updated 45 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 May 2025 01.42 PM

ഇഴുകിച്ചേര്‍ന്ന നൃത്തം, വൈകാരികമായ മുഖഭാവങ്ങള്‍, രണ്ട് ആത്മാക്കൾക്ക് ഒരു താളം; പത്മപ്രിയയും റിമയും ഒരുമിച്ചുള്ള സ്പൈസി നൃത്തം തരംഗം

പത്മപ്രിയയും റിമ കല്ലിങ്കലും ഒരുമിച്ചെത്തിയ ‘ബാക്ക്സ്റ്റേജ്’ എന്ന ഹ്രസ്വചിത്രം മികച്ച അഭി​‍പ്രായങ്ങള്‍ നേടുന്നുണ്ട്. ഇപ്പോഴിതാ ഇവര്‍ രണ്ടാളും ഒരുമിച്ചുള്ള ഒരു നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
Padmapriya, Rima Kallingal, short film 'Backstage'
Padmapriya and Rima Kallinkal (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ അഭിനേത്രികളാണ് റിമ കല്ലിങ്കലും പത്മപ്രിയയും. മോഡലിംഗിലൂടെ ബിഗ് സ്ക്രീനിലെത്തിയ റിമയുടെ ആദ്യ ചിത്രം ശ്യാമപ്രസാദിന്റെ ‘ഋതു’വാണ്. ചെറുപ്പം മുതല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ തന്റെ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കണ്ടംപററി ഡാന്‍സ് പഠിച്ച താരം ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിത് അവതരിപ്പിച്ചിട്ടുമുണ്ട്.
ചുരുക്കം ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ പ്രേക്ഷരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ താരമാണ് പത്മപ്രിയ. ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. കാഴ്ച, കറുത്ത പക്ഷികൾ, പഴശിരാജ എന്നീ മലയാളം സിനിമകളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.നാട്യ ബ്രഹ്മശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ലധികം വേദികളിൽ നൃത്തം ചെയ്‌തിട്ടുണ്ട്.
പത്മപ്രിയയും റിമയും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘ബാക്ക്സ്റ്റേജ്’. യുവ സപ്നോം കാ സഫര്‍ എന്ന ആന്തോളജിയിലെ ഒരു സെഗ്മെന്റാണിത്. ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ എട്ട് ആകര്‍ഷമായ കഥകളാണ് ഇതിലുള്ളത്. അതില്‍ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ബാക്ക്സ്റ്റേജ്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഞ്ജലി മേനോനാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ വൈകാരിക മേഖലകളെ പര്യവേക്ഷണം ചെയ്യുന്നത് നിശബ്ദവും കാവ്യാത്മകവുമായ ഒരു സൗന്ദര്യമാണ് ഈ സിനിമയിലുള്ളത്.
ഇപ്പോഴിതാ ബ്ലാക്ക് ഹോട്ട് ഔട്ട്ഫിറ്റില്‍ നൃത്തം ചെയ്യുന്ന പത്മപ്രിയയുടെയും റിമ കല്ലിങ്കലിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘‘രണ്ട് ആത്മാക്കൾ, ഒരു താളം. വേദിക്ക് പിന്നിൽ മന്ത്രിക്കുന്ന കൊടുങ്കാറ്റുകൾ മുതൽ വെളിച്ചത്തിന് കീഴിലുള്ള തടസ്സമില്ലാത്ത ചുവടുകൾ വരെ. നിശബ്ദത പൊട്ടിപ്പുറപ്പെടുകയും കോപം ആളിക്കത്തുകയും ചെയ്തിടത്ത്, രണ്ട് ഹൃദയങ്ങൾ കൊടുങ്കാറ്റിലൂടെ നൃത്തം ചെയ്തു. വേദിയിൽ, ഭൂതകാലം ഉരുകി, ചിറകുകൾ മാത്രം അവശേഷിച്ചു. ഞങ്ങൾ പറന്നു, അകന്നുപോയില്ല, ഒരുമിച്ച്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ വീഡിയോ ഫോട്ടോഗ്രാഫര്‍ ജെയ്‌സൺ മദനി ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കിട്ടിരിക്കുന്നത്.
പത്മപ്രിയയും റിമയും ഒരുമിച്ചുള്ള വൈകാരികമായ നൃത്തം സോഷ്യല്‍ മീഡിയയെ ചൂടാക്കുന്നുണ്ട്. ഇഴുകിച്ചേര്‍ന്ന ചുവടുകളും വൈകാരികമായ മുഖഭാവങ്ങളും നിറച്ചാണ് രണ്ടുപേരുടെയും നൃത്തം.

Ads by Google
Thursday 08 May 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google