Friday, March 20, 2026 Last Updated 47 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 May 2025 10.42 AM

മൂന്നുമാസം ഗര്‍ഭിണിയാണ്; സന്തോഷ വാർത്ത പങ്കുവെച്ച് വീണ മുകുന്ദൻ

veena-mukundan
photo-www.instagram.com/veena_mukundan/

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചുകൊണ്ടുള്ള വീണയുടെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താൻ മൂന്നുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വീണ.

"വീണ പ്രഗ്നന്റാണോ, മുഖത്തൊരു ഗ്ലോ കാണാനുണ്ടല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മൂന്നു നാലു മാസമായി വന്നുകൊണ്ടിരിക്കുന്നത്. പ്രഗ്നന്റായത് കൊണ്ടല്ലേ ലൂസായ ഡ്രസുകൾ ഉപയോഗിക്കുന്നത് എന്നു ചോദിച്ചവരുമുണ്ട്. ഈ കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കണമല്ലോ എന്തായാലും. സത്യത്തില്‍ ഞാന്‍ പ്രഗ്നന്റാണ്. ഈ വർഷം ഫാമിലി പ്ലാനിംഗ് ഉണ്ടാവണം, ഒരു കുഞ്ഞ് വേണം, എന്നൊക്കെ മുൻപെ തീരുമാനിച്ചിരുന്നു. ആഗ്രഹിച്ചപ്പോളേ അത് സംഭവിച്ചു. ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു," വീണ പറഞ്ഞു.

പല ആളുകൾക്കും ഉള്ളതുപോലെ ശർദ്ദിലും പ്രശ്നങ്ങളും ഒന്നും എനിക്കില്ല 30 വയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതുവരെയും കുഞ്ഞുങ്ങളെ പറ്റി ചിന്തിക്കാത്തത് എന്ന പലരും ചോദിച്ചിരുന്നു അങ്ങനെ ചോദിക്കുമ്പോൾ എനിക്ക് പറയാനുള്ള മറുപടി ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉറപ്പിച്ചതിനുശേഷം മാത്രമേ ഞാൻ ഈ ഒരു കാര്യത്തെ പറ്റി ചിന്തിക്കൂ എന്ന് തീരുമാനിച്ചതായിരുന്നു അതിൽ പ്രധാനപ്പെട്ട ഒന്ന് സാമ്പത്തിക ഭദ്രതയാണ് സാമ്പത്തിക ഭദ്രത വരുത്തിയതിനുശേഷം മാത്രം പ്രഗ്നന്റ് ആവുന്നതായിരിക്കും നല്ലത് എന്നും വീണ പറയുന്നു.

Ads by Google
Thursday 08 May 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google