Tuesday, March 24, 2026 Last Updated 33 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 May 2025 10.20 AM

ലാഹോറില്‍ വലിയ സ്‌ഫോടനശബദ്ം കേട്ടു ; പ്രധാന വിമാനത്താവളങ്ങള്‍ മൂന്നെണ്ണം അടച്ചു പാകിസ്താന്‍

uploads/news/2025/05/779904/lahore.jpg

കഴിഞ്ഞ ദിവസം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷന് പിന്നാലെ പാകിസ്ഥാനിലെ ലാഹോര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ വലിയ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു കിഴക്കന്‍ നഗരമായ ലാഹോറില്‍ സ്‌ഫോടന ശബ്ദം കേട്ടത്. വിമാനത്താവളത്തിന് അരികില്‍ വാള്‍ട്ടണ്‍ റോഡില്‍ സൈറണ്‍ മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.

നഗരത്തിലുടനീളം ഒന്നിലധികം സ്‌ഫോടനങ്ങള്‍ കേട്ടതായിട്ടാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ശബ്ദംകേട്ട ആള്‍ക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായം സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലാഹോര്‍, കറാച്ചി, സിയാല്‍ക്കോട്ട് എന്നിങ്ങനെ പാകിസ്താനിലെ മൂന്ന് പ്രധാനപ്പെട്ട വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്.

26 സിവിലിയന്മാരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകരപരിശീലന കേന്ദ്രങ്ങളില്‍ വലിയ ആക്രമണം ബുധനാഴ്ച പുലര്‍ച്ചെ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂരത്തിന് കീഴില്‍ ഒമ്പതിടങ്ങളിലായിരുന്നു ആക്രമണം.

ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്ഖര്‍-ഇ-തൊയ്ബയും മസൂദ് അസ്ഹറിന്റെ ജെയ്ഷെ മുഹമ്മദിന്റെ ബേസ് ക്യാമ്പും നടത്തുന്ന ഭീകരവാദ കേന്ദ്രങ്ങളായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്ന കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്തുപേരായിരുന്നു ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Ads by Google
Thursday 08 May 2025 10.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google