Tuesday, March 24, 2026 Last Updated 6 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.57 AM

കോര്‍പ്പറേഷന് പിന്നാലെ നിയമസഭാ സീറ്റും ബിജെപി നേടും ; തിരുവനന്തപുരം നഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തും

Thiruvananthapuram

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ വിജയത്തിനൊപ്പം തിരുവനന്തപുരത്ത് സംഭവിക്കാന്‍ പോകുന്ന ബിജപിയുടെ നിയമസഭാ വിജയവും തലസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

പിണറായി സര്‍ക്കാരിന് ഇനിയൊരു ഭരണത്തുടര്‍ച്ചയ്ക്ക് പൂജ്യം ശതമാനം സാധ്യതയേ ഉള്ളെന്നും പത്തു വര്‍ഷത്തെ ഭരണം ജനങ്ങള്‍ വിലയിരുത്തി ക്കഴിഞ്ഞെന്നും പറഞ്ഞു. ബിജെപി-എന്‍ഡിഎ മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രധാന കാഴ്ചപ്പാട് 'വികസിത കേരളം' എന്നതാണ്.

ബിജെപിക്ക് ഒരവസരം ലഭിച്ചാല്‍, വികസനത്തിലൂന്നിയ രാഷ്ട്രീയം കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. വിവാദ രാഷ്ട്രീയത്തിന് പകരം വികസനത്തിന് മുന്‍തൂക്കം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.

കേന്ദ്രത്തില്‍ പത്തു വര്‍ഷം കോണ്‍ഗ്രസ് ഭരണം നടത്തിയത് സിപിഎമ്മിന്റെ പിന്തുണയോടെയാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും ഇവര്‍ ഒരേ മുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടു കേരളത്തില്‍ ഇവര്‍ രണ്ട് പാര്‍ട്ടികളല്ല, മറിച്ച് ഒന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പറഞ്ഞു.

ബിജെപി വിജയിക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലെല്ലാം, ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്ന് 'മാകോലി' സഖ്യമായാണ് മത്സരിക്കുന്നത്. നാടിനെ പിന്നോട്ടടിക്കാന്‍ കൈകോര്‍ക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തങ്ങള്‍ തമ്മിലുള്ള അവിശുദ്ധ ഡീലുകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയേ മതിയാകൂ.

ഈ തിരഞ്ഞടുപ്പ് കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തിനും നിര്‍ണ്ണായകമാണെന്നും തിരുവനന്തപുരം സിറ്റി ജില്ലയിലെ എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികളും വിജയിച്ച് വികസിത തിരുവനന്തപുരം യഥാര്‍ത്ഥ്യമാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷനും കൂടിയായ കരമന ജയന്റെ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് തൈക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Ads by Google
Tuesday 24 Mar 2026 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google