കണ്ണൂര്‍: പൊലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയിലാണ് സംഭവം. കണ്ണവം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസില്‍ അന്വേഷണം നടന്നുവരുകയായിരുന്നു. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വന്‍ ദുരന്തം ഒഴിവായിരുന്നു.
സംഭവത്തിന് പിന്നില്‍ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. മുഖംമൂടി ധരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍ പോയ രണ്ട് പേര്‍ അവിടെയുള്ള ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.