പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ' നമ്മുടെ രാജ്യത്തെ സേവിക്കുന്നതിലും സംരക്ഷിക്കുന്നതിലും അചഞ്ചലമായ പ്രതിബദ്ധത പുലര്‍ത്തുന്ന നമ്മുടെ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. നമ്മുടെ ധീരരായ സൈനികരെ പിന്തുണച്ച് നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം. ജയ് ഹിന്ദ്!,' എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായ ഇന്നലെ പുലര്‍ച്ചെ 1.44ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.