Friday, March 20, 2026 Last Updated 44 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 May 2025 04.41 PM

"4 വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം വന്നിട്ടില്ല; ഇത്രയും സൈബര്‍ അറ്റാക്ക് ഉണ്ടാവാനുള്ള കാരണമറിയില്ല..."പ്രിയ പ്രകാശ് വാര്യർ

കണ്ണിറുക്കി വൈറൽ ആയ താരമായ പ്രിയ പ്രകാശ് വാര്യർ, ഇപ്പോഴിതാ തനിക്ക് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ കിട്ടിയിട്ടില്ലെന്ന് പറയുകയാണ് താരം.
Priya prakash warrier
Priya Warrier on selection of movies (Image Source: YouTube)

ഒരൊറ്റ കണ്ണിറുക്കിലൂടെ രാജ്യന്തരത്തിൽ വൈറൽ ആയ താരമാണ് പ്രിയ പ്രകാശ് വാര്യർ. 'ഒരു അഡാര്‍ ലവ് ‘എന്ന മലയാള ചിത്രത്തിലെ ”മാണിക്ക്യ മലരായാ പൂവി..." എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ രംഗം കൊണ്ട് മാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു.
അന്യഭാഷകളിലാണ് പ്രിയ പിന്നീട് തിളങ്ങിയത്. ഹോട്ട് ഗ്ലാമർ ചിത്രങ്ങൾ പങ്കിടുന്നത് വഴി പലപ്പോഴും സൈബർ അറ്റാക്കുകളും നേരിട്ടിട്ടുണ്ട് താരം.
ഇപ്പോഴിതാ മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറയുകയാണ് പ്രിയ.
"മലയാളത്തില്‍ നല്ല റോളുകളും കഥാപാത്രങ്ങളും കിട്ടാന്‍ കാത്തിരിക്കുകയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്താണ് എന്റെ കാലിബര്‍ എന്ന് തെളിയിക്കുന്ന തരത്തില്‍ ഒരു കഥാപാത്രം ചെയ്തിട്ടേ കാര്യമുളളൂവെന്ന് തോന്നുന്നു. ഞാന്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്.
നാല് വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല. ഇത്രയും സൈബര്‍ അറ്റാക്ക് ഉണ്ടാവാന്‍ കാരണം എന്തെന്ന് അറിയില്ല..." പ്രിയ വാര്യര്‍ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ പ്രിയയുടെ ചിത്രം. ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ ഡാന്‍സ് രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, ഹാരി ജോഷ്, പ്രിയ വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Ads by Google
Wednesday 07 May 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google