Friday, March 20, 2026 Last Updated 41 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 May 2025 03.05 PM

മലയാള സിനിമയെ കുറെ എന്‍ആര്‍ഐക്കാര്‍ കയറിവന്ന് നാറ്റിച്ച് നശിപ്പിച്ച് നാശക്കോടാലിയാക്കി; ജനാര്‍ദ്ദനന്‍

janardhanan

എന്‍ആര്‍ഐക്കാരായ നിര്‍മാതാക്കള്‍ വന്ന് മലയാള സിനിമയെ നശിപ്പിച്ച് നാശക്കോടാലി ആക്കിയെന്ന് നടന്‍ ജനാര്‍ദ്ദനന്‍. മലയാളത്തിലെ മുതിന്‍ന്ന ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ആര്‍ എസ് പ്രഭുവിന്റെ 96 ാം ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജനാര്‍ദ്ദനന്‍. നല്ല ചിത്രങ്ങളെടുക്കുക എന്ന ചിന്ത മാത്രമുളള നിര്‍മാതാക്കളെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമാക്കാർക്കുള്ള പോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റു വൃത്തിക്കേടുകളില്ല, കള്ളത്തരമില്ല എന്നതാണ് ആർ എസ് പ്രഭുവിന്റെ പ്രത്യേകത. പുറത്തുനിന്നു നോക്കുന്നവർക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും. പക്ഷേ, അങ്ങനെ അല്ല. പത്തുപൈസ പോലും ആർക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്ലീൻ ആയിട്ട് പടമെടുത്ത വ്യക്തിയാണ്.

പത്തിരുപത്തഞ്ചു വർഷം മദ്രാസിൽ ഇത് കണ്ട അനുഭവമുണ്ട്. ഇതിനു ശേഷം മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറിവന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി. അതുവരെ ഞാൻ മദ്രാസിൽ കണ്ട സിനിമ എന്നുപറഞ്ഞാൽ അന്ന് എട്ടോ പത്തോ നിർമാതാക്കൾ മാത്രമേയുള്ളൂ. നല്ല പടങ്ങളെടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അവർക്ക് മറ്റ് ബിസിനസുകളില്ല. സിനിമയോടും കലയോടുമുള്ള സ്നേഹം കൊണ്ട് നല്ല നോവലുകളും കഥകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മളൊക്കെ കണ്ടുകൊണ്ടിരുന്നത്.

അതുപോയിട്ട് ഇപ്പോൾ ആർക്കുവേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട. സിനിമ എന്നുപറഞ്ഞ് 240 പടങ്ങളൊക്കെയാണ് ഒരുവർഷം ഇറങ്ങുന്നത്. ഇതിൽ പച്ചപിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങളുണ്ടാവും.- ജനാർദ്ദനൻ പറഞ്ഞു.

പരമ ശുദ്ധനായ വ്യക്തിയാണ് ആർഎസ് പ്രഭു. ശുഭ്രവസ്ത്രം അല്ലാതെ ധരിക്കില്ല. അങ്ങനെയുള്ള അദ്ദേഹം ഇനിയും കുറേക്കാലം ജീവിച്ചിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. ഈ പ്രായത്തിൽ തനിക്ക് നടക്കാൻ വയ്യാതായി. പ്രഭു സാർ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു, അത്തരത്തിലുള്ള ഒരു ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചതെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു.

Ads by Google
Wednesday 07 May 2025 03.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google