' തുടരും' സിനിമയിലെ ' കൊണ്ടാട്ടം' ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. ഇരുവരും മനോഹരമായി അവതരിപ്പിച്ച ഗാനത്തിലെ മോഹന്‍ലാലിന്റെ സിഗ്നേച്ചര്‍ സ്‌റ്റെപ്പിനു വലിയ കയ്യടിയാണ് ലഭിക്കുന്നത്. ബ്രൗണ്‍ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് പ്രേം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കറുത്ത സാരിയില്‍ സുന്ദരിയാണ് സ്വാസിക. ലാലേട്ടനോടുളള സ്‌നേഹാദരം എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് ഇരുവരുടെയും വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് എത്തുന്നത്. ' എവിടെയായിരുന്നു' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടു വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.