Friday, March 20, 2026 Last Updated 35 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 May 2025 09.43 AM

' ഈ നടന്റെ വളര്‍ച്ചയില്‍ നമുക്ക് ഒരു അസൂയയും തോന്നില്ല' ; സൂരിയെ കുറിച്ച് ലോകേഷ് കനകരാജ്

talk, about

സൂരി- ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ' മാമന്‍' സിനിമ മെയ് 16ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജ് സൂരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സൂരിയുടെ വളര്‍ച്ചയില്‍ സന്തോഷം ഉെണ്ടന്നും സിനിമ വിജയിക്കുമെന്നും ലോകേഷ് പറയുന്നു.

'മൂന്നു ദിവസം മുന്നേയാണ് ഞാന്‍ 'മാമന്‍' സിനിമയുടെ ട്രെയ്‌ലര്‍ കാണുന്നത്. വളരെ മികച്ച ട്രെയ്‌ലര്‍ ആണ്. ഒരു കൊമേര്‍ഷ്യല്‍ സിനിമയുടെ വിജയത്തിന് ഉള്ളത് എല്ലാം സിനിമയില്‍ ഉണ്ട്. സൂരിയുടെ വളര്‍ച്ചയില്‍ സന്തോഷം തോന്നുണ്ട്. ഈ നടന്റെ വളര്‍ച്ചയില്‍ നമ്മുക്ക് ആര്‍ക്കും ഒരു അസൂയയും തോന്നില്ല, സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സന്തോഷം ഉണ്ട്. സിനിമ വിജയിക്കാന്‍ ആശംസിക്കുന്നു. ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന സിനിമകളുടെ കഥകളില്‍ പത്തില്‍ അഞ്ചും അദ്ദേഹത്തിനോട് പറഞ്ഞിട്ടാണ് വരുന്നത്. അതും സന്തോഷമുള്ള കാര്യമാണ്,' ലോകേഷ് പറഞ്ഞു.

പ്രശാന്ത് പാണ്ഡിരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാര്‍ക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരണ്‍, സ്വാസിക, ബാബ ഭാസ്‌കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്‍, ബാല ശരവണന്‍, ജയപ്രകാശ്, വിജി ചന്ദ്രശേഖര്‍, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കര്‍, കലൈവാണി ഭാസ്‌കര്‍, മെല്‍വിന്‍, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെല്‍വി, റെയില്‍ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Ads by Google
Wednesday 07 May 2025 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google