സായി പല്ലവി നായികയായി എത്തിയ ഫിദ എന്ന ചി്രതത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടിയ നടനാണ് വരുണ്‍ തേജ്്. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. വരുണും നടിയും ഭാര്യയുമായ ലാവണ്യ ത്രിപാഠിയും തങ്ങളുടെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
'' ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍ ഉടന്‍ വരുന്നു'' , എന്നാണ് വരുണ്‍ കുറിച്ചത്.
അതേസമയം ഗെഡലകൊണ്ട ഗണേഷ്, ഗാന്ധീവധാരി അര്‍ജുന, ഓപ്പറേഷന്‍ വാലന്റൈന്‍ എന്നിവയാണ് വരുണിന്റെ പുതിയ ചിത്രങ്ങള്‍.