Tuesday, March 24, 2026 Last Updated 6 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 02.00 PM

നാടിന്റെ ആവശ്യം അറിഞ്ഞ് വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, കേന്ദ്രം സഹായിച്ചില്ല: മുഖ്യമന്ത്രി

chief, minister, vizhinjam, port

ആലപ്പുഴ: ജനങ്ങള്‍ നിരാശരായിരുന്ന കാലത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അതിന് അനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രകടന പത്രിക വാഗ്ദാനങ്ങള്‍ ഓരോ വര്‍ഷവും വിലയിരുത്തിയിട്ടുണ്ടെന്നും അത് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ആയി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമാവധി കാര്യങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തകര്‍ന്നിരുന്ന പലമേഖലകളേയും തിരിച്ച് പിടിച്ചിട്ടുണ്ടന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല രാജ്യത്ത് തന്നെ ഒന്നാമതായി എന്നും അദ്ദേഹം വ്യക്തമാക്കി. നാടിനോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും അതിനാല്‍ കൊവിഡ് കാലത്തും മറ്റും പതറാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും നാടിന്റെ വികസത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2016 ന് മുന്‍പുള്ള സര്‍ക്കാര്‍ അങ്ങനെ ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത നിലനിര്‍ത്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. നിയമക്കുരുക്ക് ഭയന്നാണ് കരാര്‍ അതേപടി മുന്നോട്ട് കൊണ്ടു പോയതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാടിന് ആവശ്യമായി കണ്ട് സര്‍ക്കാര്‍ ആ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ സര്‍ക്കാരിനെ സഹായിക്കേണ്ട പലഘട്ടങ്ങളിലും കേന്ദ്രം സഹായിച്ചിട്ടില്ലെന്നും പലഘട്ടങ്ങളിലും വിദേശ സഹായം പോലും തടഞ്ഞെന്നും എന്നാല്‍ കേരളം അതിനെയൊക്കെ അതിജീവിച്ചെന്നും അദ്ദേഹം പറഞ്ഞു.

തനത് ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ച് കേരളം പിടിച്ച് നിന്നെന്നും അതിനാല്‍ നവകേരളം സൃഷ്ടിക്കും എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയില്‍ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

Ads by Google
Tuesday 06 May 2025 02.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google