Friday, March 20, 2026 Last Updated 45 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 10.13 AM

' പിന്നില്‍ നിന്നയാള്‍ പാന്റില്‍ കൈവച്ചു, ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടി' ; ദുരനുഭവം പങ്കുവെച്ച് ഗൗതമി കപൂര്‍

how, her

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബസില്‍ വച്ചുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഗൗതമി കപൂര്‍. ഒരു അപരിചിതന്‍ തന്നോട് എങ്ങനെ മോശമായി പെരുമാറി എന്നും അന്ന് പകച്ചുപോയപ്പോള്‍ അമ്മ എങ്ങനെ ധൈര്യം തന്നുവെന്നും ഗൗതമി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

കുടുംബത്തിന് സ്വന്തമായി വാഹനമില്ലാതിരുന്നതിനാല്‍ ബസ്സിലായിരുന്നു യാത്രയെന്ന് ഗൗതമി പറഞ്ഞു. പിന്നില്‍ നിന്നയാള്‍ തന്റെ പാന്റില്‍ കൈവച്ചെന്ന് ഗൗതമി പറയുന്നു. അന്ന് കുട്ടിയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാന്‍ പോലും കുറച്ച് സമയമെടുത്തു. ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടി. അയാള്‍ തന്നെ പിന്തുടരുന്നുണ്ടോ എന്ന് പേടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറയാന്‍ ഭയമായിരുന്നെന്നും ഗൗതമി പറയുന്നു. അമ്മ ശകാരിക്കുമെന്നും തെറ്റ് തന്റെ ഭാഗത്താണെന്നും പറയുമെന്ന് കരുതിയെന്ന് ഗൗതമി പറഞ്ഞു.

എന്നാല്‍ അമ്മയുടെ പ്രതികരണം ഞെട്ടിച്ചുകളഞ്ഞെന്ന് ഗൗതമി പറയുന്നു- 'നീ തിരിഞ്ഞു നിന്ന് അയാളെ അടിക്കണമായിരുന്നു. അല്ലെങ്കില്‍ കോളറില്‍ പിടിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുത്.' ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തില്‍ ശബ്ദമുയര്‍ത്തണമെന്ന് ഗൗതമി പറയുന്നു. ഒരിക്കലും പരിഭ്രാന്തരാകരുത്. നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍, പെപ്പര്‍ സ്‌പ്രേ കരുതുക.അത് ആവശ്യം വന്നാല്‍ പ്രയോഗിക്കുക. അല്ലെങ്കില്‍ ഷൂ ഊരി അവരെ അടിക്കുക. നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഗൗതമി പറയുന്നു.

സാറ്റര്‍ഡേ സസ്പെന്‍സ്, ഫാമിലി നമ്പര്‍ 1 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ് ഗൗതമി കപൂര്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഘര്‍ ഏക് മന്ദിര്‍ എന്ന പരമ്പരയിലെ പ്രധാന വേഷത്തിലൂടെയാണ് പ്രശസ്തയായത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Tuesday 06 May 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google