Friday, March 20, 2026 Last Updated 35 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 02.14 PM

' സിനിമ കാണുന്നതിനിടയില്‍ തൈമുര്‍ എന്നെ പ്രത്യേക രീതിയില്‍ നോക്കി, ആദിപുരുഷിലെ വില്ലനായതിന് ഞാന്‍ അവനോട് മാപ്പ് പറഞ്ഞു' ; സെയ്ഫ് അലിഖാന്‍

saif ali khan, clarification

രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദിപുരുഷ്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സെയ്ഫ് അലിഖാനാണ്. ആ ചിത്രം ചെയ്യാനിടയായതില്‍ താന്‍ മകനായ തൈമുറിനോട് മാപ്പുചോദിച്ചെന്ന് വെളിെപ്പടുത്തിയിരിക്കുകയാണ് െസയ്ഫ് അലിഖാന്‍.

ജുവല്‍ തീഫ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരമായ ജയ്ദീപ് അഹ്‌ലാവത്തുമായി സംസാരിക്കുന്നതിനിടെ ആദിപുരുഷ് എന്ന ചിത്രം തൈമുറിനെ കാണിച്ചതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞിരുന്നു. സിനിമ കാണുന്നതിനിടയില്‍ തൈമുര്‍ തന്നെ ഒരു പ്രത്യേക രീതിയില്‍ നോക്കിയെന്ന് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. തൈമുറിന്റെ നോട്ടം സിനിമ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണെന്ന് ഈ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ വിലയിരുത്തലുകളുണ്ടായി.

ഈ സാഹചര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് സെയ്ഫ്. ആദിപുരുഷിലെ വില്ലനായതിന് ഞാന്‍ തൈമുറിനോട് മാപ്പുപറഞ്ഞെന്ന് താരം പറഞ്ഞു. 'സിനിമയില്‍ ഞാന്‍ മുരളുകയും കാണുന്നവരെയെല്ലാം അടിച്ചു തകര്‍ക്കുകയുമായിരുന്നു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവന്‍ പറഞ്ഞു. ഞാന്‍ എന്റെ എല്ലാ സിനിമകള്‍ക്കൊപ്പവും നില്‍ക്കുന്നു, ഈ സിനിമയ്‌ക്കൊപ്പവും.'-സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

Ads by Google
Monday 05 May 2025 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google