Tuesday, March 24, 2026 Last Updated 9 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 12.41 PM

അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നുപോയി ; പേടിച്ച വ്യാജഹാള്‍ടിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്ന് അക്ഷയസെന്ററുകാരി

uploads/news/2025/05/779302/akshaya-center.jpg

വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയി. ഇത് ഒളിപ്പിക്കാന്‍ വേണ്ടിയാണ് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി.

പത്തനംതിട്ട: മാതാവ് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് മറന്നുപോയെന്നും ഇത് മറയ്ക്കാന്‍ വേണ്ടിയാണ് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കിയതെന്നും അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ മൊഴി. വ്യാജഹാള്‍ടിക്കറ്റുമായി നീറ്റ്പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയുടേതാണ് കുറ്റസമ്മതം.

നേരത്തേ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയില്‍ നീ്റ്റ് പരീക്ഷയ്ക്ക് എത്തിയ നെയ്യാറ്റിന്‍കര സ്വദേശിയ്ക്ക് വിദ്യാര്‍ത്ഥിക്കെതിരേ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ച് നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ത്ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്.

മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തിയതും ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തതും. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയില്‍ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു.

ഒരു മണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിനിടെ ഹാള്‍ടിക്കറ്റിലെ റോള്‍ നമ്പറില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം വന്നത്. തുടര്‍ന്ന് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥി പരീക്ഷ എഴുതുന്നത് നിര്‍ത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരന്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Ads by Google
Monday 05 May 2025 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google