Friday, March 20, 2026 Last Updated 34 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 09.08 AM

' പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ട്' ; പരിഹാസ കമന്റിന് മറുപടിയുമായി രേണു സുധി

renu, react
photo-www.instagram.com/renu_sudhi/

അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു ഇപ്പോള്‍. ഈ അവസരത്തില്‍ തന്റെ പുതിയ പോസ്റ്റിന് താഴെ വന്ന കമന്റിന് രേണു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഒരു ബ്രാന്‍ഡിന്റെ വീഡിയോ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് ആയിരുന്നു രേണു പങ്കുവെച്ചത്. ഇതിന് താഴെ ധാരാളം െനഗറ്റീവ്, പരിഹാസ കമന്റുകളാണ് വരുന്നതും. ' രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കണേ..ഉറപ്പായും കിട്ടും. അത്രയ്ക്കും അഭിനയമാണ്. ഒരു രക്ഷയും ഇല്ല'. എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി രേണുവും രംഗത്ത് വന്നു. ' അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും' എന്നായിരുന്നു മറുപടി.

'പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് 'നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ്' എന്നായിരുന്നു രേണുവിന്റെ മറുപടി. ഇതെന്ത് കോലം എന്ന് ചോദിച്ച ആളോട് നീ പിന്നെ സംഭവം ആണല്ലോ എന്നായിരുന്നു രേണു പറഞ്ഞത്.

Ads by Google
Monday 05 May 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google