Friday, March 20, 2026 Last Updated 34 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 May 2025 03.21 PM

ഇനി വിനോദം വിരല്‍ത്തുമ്പില്‍:ലുലു ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി , ഇനി വീട്ടിലിരുന്നും ഫണ്‍ട്യൂറ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാം

uploads/news/2025/05/779128/funtura.gif

കൊച്ചി: ലുലു മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയിലെ വിനോദത്തിന് ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കി. പ്രമുഖ ഫുട്ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരന്‍, സിനിമാ താരങ്ങളായ ഗിന്നസ് പക്രു , ടിനിടോം എന്നിവര്‍ ചേര്‍ന്നാണ് ഫണ്‍ട്യൂറ ആപ്പ് പുറത്തിറക്കിയത്. ഗയിം കാര്‍ഡുകളില്‍ റീച്ചാര്‍ജ് നടത്താനും കുട്ടികള്‍ക്കു വേണ്ടി ലുലു മാളുകളിലെ ഫണ്‍ട്യൂറ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരകളില്‍ രജിസ്റ്റര്‍ ചെയ്യാനും ഫണ്‍ട്യൂറയിലെ ഓരോ ഗെയിംമുകളുടെ പ്രത്യേകതകളും ആപ്പിലൂടെ അറിയാം. കുട്ടികള്‍ക്ക് ഏറെ വിനോദം നല്‍കുന്ന ലുലു ഫണ്‍ട്യൂറയില്‍ വേനല്‍ അവധി ഓഫറുകളും തുടരുകയാണ്. ഇന്ത്യയിലെ ലുലുമാളുകളിലേക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഫണ്‍ട്യൂറ ആപ്പ് വഴി പ്രി ബുക്കിങ്ങ് സാധിക്കും. ലുലു ഫണ്‍ട്യൂറയില്‍ നടക്കുന്ന വിനോദ പരിപാടികള്‍, റൈഡുകളിലേക്കുള്ള ബുക്കിങ്ങ് , റിച്ചാര്‍ജിങ്ങ് എന്നിവ ഫണ്‍ട്യൂറ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രത്യേക്തയെന്നും ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അംബികാപതി പറഞ്ഞു. ബുക്കിങ്ങ് എളുപ്പമാക്കാന്‍ ഓണ്‍ലൈന്‍ ആപ്പ് സംവിധാനമെത്തിയതോടെ ഇന്ത്യയിലെ ലുലുമാളുകളിലേക്ക് നേരിട്ടെത്തിയുള്ള ബുക്കിങ്ങ് തിരക്ക് ഒഴിവാക്കാനും കഴിയും. ലുലു ഫണ്‍ട്യൂറ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും , ആപ്പിള്‍ സ്റ്റോറിലുടേയും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചടങ്ങില്‍ ലുലു റീജണല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ഐ ടി ഹെഡ് അനില്‍മേനോന്‍, ലുലുഗ്രൂപ്പ് ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ അബികാപതി, മുഹമ്മദ് യൂനസ്, നികിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പടം അടിക്കുറിപ്പ്:

ലുലു മാളിലെ വിനോദകേന്ദ്രമായ ഫണ്‍ട്യൂറയുടെ ഫണ്‍ട്യൂറ ആപ്പ് ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, സിനിമാതാരങ്ങളായ ടിനിടോം, ഗിന്നസ് പക്രു എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കുന്നു. നികിന്‍ ജോസഫ് , മുഹമ്മദ് യൂനസ്, സാദിഖ് കാസിം, അനില്‍മേനോന്‍, എം.അംബികാപതി എന്നിവര്‍ സമീപം

Ads by Google
Sunday 04 May 2025 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google