Friday, March 20, 2026 Last Updated 39 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 May 2025 02.53 PM

അല്‍ഗോരിതം ചതിച്ചതാണാശാനേ; ഒരു ലൈക്ക് കൊടുത്തു, കോഹ്ലിക്ക് കിട്ടിയതോ എട്ടിന്റെ പണി ; കോഹ്ലിയുടെ വിശദീകരണ പോസ്റ്റിനും ട്രോൾ മഴ

uploads/news/2025/05/779001/1000451601.jpg
Virat Kohli statement on controversy (Image Source: Instagram)

കായിക പ്രേമികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബോളിവുഡ് താരം അനുഷ്കയെ വിവാഹം ചെയ്തതോടെ കോഹ്ലിയ്ക്ക് ആരാധകർക്ക് കൂടുതൽ പ്രിയങ്കരനായി.
താരദമ്പതിമാരുടെ പ്രണയവും ജീവിതവും മാതൃകയായി പറയുന്നവരും ഒരുപാടാണ്. തങ്ങളുടെ സ്വകാര്യ ജീവിതം കഴിവതും ലൈം ലൈറ്റിൽ നിന്നു മാറ്റി നിർത്താൻ താരദമ്പതിമാർ എപ്പോഴും ശ്രമിക്കാറുണ്ട്. മക്കളുടെ ചിത്രങ്ങൾ രണ്ടാളും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടേയില്ല.
ഒരു മാതൃക ഭർത്താവ് കൂടിയാണ് കോഹ്ലി. എന്നാൽ താരത്തിന് പറ്റിയ ഒരു ചെറിയ കൈയബദ്ധം വലിയ രീതിയില്‍ ഉള്ള വിവാദത്തിനും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. നടി അവ്നീത് കൗറിന്റെ ഒരു ഫാൻ പേജ് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്ക് ലൈക്ക് അടിച്ചാണ് സൂപ്പർ താരത്തിനു പണി കിട്ടിയത്.
ഇപ്പോഴിതാ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ തന്റെ ഇൻസ്റ്റാസ്റ്റോറിയിലൂടെ അതിനു വിശ ദീകരണം നൽകുകയാണ് വിരാട്. ഇൻസ്റ്റഗ്രാം ഫീല്‍ഡില്‍ അല്‍ഗോരിതം തെറ്റായ ഇടപെടല്‍ നടത്തിയെന്നാണ് വിരാട്‌ കൊഹ്‌ലി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. "എന്റെ ഇൻസ്റ്റാഗ്രാം ഫീഡ് ക്ലിയർ ചെയ്യുമ്പോൾ സംഭവിച്ചതാണ്. അൽഗോരിതം തെറ്റായി ഒരു ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്ന് ഞാൻ വ്യക്തമാക്കട്ടെ. അതിന് പിന്നിൽ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി..." എന്നാണ് താരം കുറിച്ചത്.

സാധാരണ ഫാൻ പേജുകള്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ അത്ര എളുപ്പത്തില്‍ വൈറല്‍ ആകാറില്ല, പക്ഷേ അവ്നീത് കൗറിന്റെ ഹോട്ട് ചിത്രത്തിനു കോഹ്ലിയുടെ ലൈക്ക് വന്നതോടെ സംഭവം തരംഗമായി.
കോഹ്ലി ലൈക്ക് അടിച്ചതിനു പിന്നാലെ പോസ്റ്റ് വലിയ രീതിയില്‍ തന്നെ ചർച്ചയായി. 'കള്ളൻ ഇതൊക്കെയാണ് ആണല്ലേ പരിപാടി, അനുഷ്ക ഇതൊന്നും അറിയുന്നില്ലേ' തുടങ്ങിയ ട്രോളുകള്‍ പ്രചരിച്ചു. എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ നടിയുടെ ചിത്രം വിരാട്‌ കൊഹ്ലി ആണ്‍ലൈക്ക് ചെയ്തു. എന്നിരുന്നാലും ആണ്‍ ലൈക്ക് ചെയ്ത കാര്യവും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡായി. പിന്നാലെയാണ് വിശദീകരണവുമായി താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയത്.
പ്രിന്റഡ് റാപ്പ് സ്‌കർട്ടും ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങള്‍ ഏപ്രില്‍ മുപ്പതിനാണ് അവനീത് കൗർ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിരാട് കൊഹ്‌ലി ചിത്രം ലൈക്ക് ചെയ്‌തതോടെയാണ് നടിയുടെ ചിത്രം വൈറലായി. വിരാട് കൊഹ്ലി ലൈക്ക് ചെയ്‌ത ഫോട്ടോയുടെ സ്‌ക്രീൻ ഷോട്ടുകളും ട്രോളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

കോഹ്ലിയുടെ വിശദീകരണത്തിനും ട്രോളുകൾ കിട്ടുന്നുണ്ട്. 'കിഡ്സ് പറയും എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന്. പുരുഷന്മാർ പറയും എന്റെ പിആർ ഏജന്റ് ആകസ്മികമായി ആ പോസ്റ്റ് ലൈക്ക് ചെയ്‌തെന്ന്. എന്നാല്‍ ഇതിഹാസം അല്‍ഗോരിതം തെറ്റിച്ചെന്ന് പറയും', ആർക്കായാലും അബദ്ധം പറ്റുമല്ലോ, ന്യായീകരണം കൊള്ളാം' എന്നതടക്കമാണ് കമന്റുകൾ.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗില്‍ തകർപ്പൻ ഫോമിലാണ് കോഹ്‌ലിയു ടീമായ ആർസിബിയും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ജയം മാത്രം മതിയായായ അവർ ഇന്നത്തെ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ചെന്നൈയെ നേരിടും.

Ads by Google
Saturday 03 May 2025 02.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google