Friday, March 20, 2026 Last Updated 36 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 May 2025 10.49 AM

ഹാംഗിഗ് നെക്ക്ലൈനുമുള്ള ബാക്ക്ലെസ്സ് ഫിഗർ-ഹഗ്ഗിംഗ് ഗൗണ്‍; ഒപ്പം സില്‍സില ശിരോവസ്ത്രവും; ഹോട്ട് ലുക്കില്‍ സോനം കപൂര്‍- സോഷ്യല്‍ മീഡിയ ചൂടാക്കി താരം

ബോളിവുഡിന്റെ പ്രിയ താരം അനില്‍ കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ ബോളിവുഡിന്റെ ഫാഷനിസ്റ്റയാണ്. ഇപ്പോഴിതാ ഹോട്ട് ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ചൂടാക്കുന്നത്.
Sonam Kapoor,  Vogue India photo shoot, sonam in rocking backless gowns
Sonam Kapoor (Image Source: Instagram)

കപൂര്‍ കുടുംബത്തില്‍ നിന്നെത്തി വെള്ളിത്തിരയില്‍ തിളങ്ങിയ താരങ്ങള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍. ബോളിവുഡിന്റെ ഫാഷനിസ്റ്റ എന്നറിയപ്പെടുന്ന താരമാണ് സോനം. അഭിനയിച്ച സിനിമകളെക്കാളേറെ സോനത്തിന്റെ വസ്ത്രധാരണ ശൈലിയാണ് ബോളിവുഡില്‍ ഏറെ പ്രശസ്തം.
ഫാഷന്‍ തരംഗങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരം കൂടിയാണ് സോനം കപൂര്‍. താരത്തിന്റെ ഫാഷന്‍ സെന്‍സുകള്‍ക്ക് എന്നും കൈയടി കിട്ടിയിട്ടുണ്ട്. പലപ്പോഴും മികച്ച ഫാഷന്‍ ഡിസൈനര്‍മാരുടെ മികച്ച ഔട്ട്ഫിറ്റുകളിലൂടെ താരം ഫാഷന്‍ ലോകത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്.
ഇപ്പോഴിതാ സോനത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ചൂടാക്കുന്നത്. ​വോഗ് മാഗസിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലാണ് താരം ബാക്ക്‌ലെസ് ഗൗണില്‍ പ്രത്യക്ഷപ്പെട്ടത്. തിളങ്ങുന്ന ഡിയോർ ഫിഗർ-ഹഗ്ഗിംഗ് ഗൗണും, ഹാംഗിഗ് നെക്ക്ലൈനുമുള്ള ബാക്ക്ലെസ്സ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് താരം സോഷ്യല്‍ മീഡിയയെ ഹോട്ടാക്കിയത്. ഒപ്പം ഓക്‌സിഡൈസ് ചെയ്ത വെള്ളി നെക്ലേസ് ഹെഡ്ഗിയറായി ധരിച്ച് താരം ഡ്രാമാറ്റിക് രീതിയില്‍ സ്റ്റൈൽ ചെയ്തു. സിൽസില അഥവാ ഹസാരഗി സിൽസില അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു ശിരോവസ്ത്രമാണ് താരത്തിന് പരമ്പരാഗത ലുക്ക് നല്‍കുന്നുണ്ട്. ന്യൂഡ് ഗ്ലാം മേക്കപ്പും കൂടിയായപ്പോള്‍ താരത്തിന് ക്ലാസ് ലുക്ക് വന്നു.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന് താഴെ ആരാധകരില്‍ പലരും ഹോട്ട് ഇമോജികള്‍ നല്‍കുന്നുണ്ട്.

Ads by Google
Saturday 03 May 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google