Tuesday, March 24, 2026 Last Updated 38 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 May 2025 02.08 PM

പാകിസ്താന് മോശമായ ഒരു ഭൂതകാലമുണ്ടെന്നത് ശരിയാണ് ; തീവ്രവാദിബന്ധം തുറന്ന് പറഞ്ഞ് ബിലാവല്‍ ഭൂട്ടോയും

uploads/news/2025/05/778831/bilal.jpg

ഇസ്‌ളാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയതിന് സമാന പ്രസ്താവന നടത്തി മൂന്‍ വിദേശകാര്യമന്ത്ര ബിലാവല്‍ ഭൂട്ടോയും. പാകിസ്താന് ഒരു ഭൂതകലാമുണ്ടെന്നത് ഒരു രഹസ്യമാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ ഭീകരവാദികള്‍ക്ക് വേണ്ട സഹായം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ആവര്‍ത്തിക്കുകയായിരുന്നു ബിലാവല്‍. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നല്‍കുന്നതിലും രാജ്യത്തിന്റെ പങ്കാളിത്തം കൂടുതല്‍ വ്യക്തമായി.

തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നല്‍കുന്നതിലും രാജ്യത്തിന്റെ പങ്കാളിത്തം നിലവിലെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ഭീകരവാദ പിന്തുണയെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ സമ്മതിച്ചത്. വ്യാഴാഴ്ച സ്‌കൈ ന്യൂസിന്റെ യാല്‍ഡ ഹക്കിമുമായുള്ള സംഭാഷണത്തിലാണ് ബിലാവല്‍ ഭൂട്ടോ, പാകിസ്ഥാന്റെ തീവ്രവാദ ചരിത്രത്തെ അംഗീകരിച്ചത്. അതിന്റെ ഫലമായി രാജ്യം ഏറെ കഷ്ടനഷ്ടം സഹിക്കേണ്ടി വന്നതായും പറഞ്ഞു.

ഖ്വാജ ആസിഫിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിച്ച ഭൂട്ടോ പറഞ്ഞു. ''പ്രതിരോധമന്ത്രി പറഞ്ഞതനുസരിച്ച്, പാകിസ്ഥാന് ഒരു ഭൂതകാലമുണ്ടെന്നത് ഒരു രഹസ്യമാണെന്ന് ഞാന്‍ കരുതുന്നില്ല... അതിന്റെ ഫലമായി, ഞങ്ങള്‍ കഷ്ടപ്പെട്ടു, പാകിസ്ഥാന്‍ കഷ്ടപ്പെട്ടു. തീവ്രവാദത്തിന്റെ തുടര്‍ച്ചയായ തിരമാലകളിലൂടെ ഞങ്ങള്‍ കടന്നുപോയി. എന്നാല്‍ ഞങ്ങള്‍ അനുഭവിച്ചതിന്റെ ഫലമായി, ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഞങ്ങള്‍ ആഭ്യന്തര പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയി.'' അദ്ദേഹം പറഞ്ഞു.

''പാകിസ്ഥാന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം, അത് ചരിത്രമാണ്, ഇന്ന് നമ്മള്‍ അതില്‍ പങ്കെടുക്കുന്ന ഒന്നല്ല. അത് നമ്മുടെ ചരിത്രത്തിന്റെ ഒരു നിര്‍ഭാഗ്യകരമായ ഭാഗമാണെന്നത് ശരിയാണ്.'' ഭൂട്ടോ തുടര്‍ന്നു പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടി തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ഒരു ചരിത്രമുണ്ടെന്ന് സമ്മതിച്ചു, ഈ തെറ്റിന് പാകിസ്ഥാന്‍ കഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

''മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറിനു വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, ഞങ്ങള്‍ അതില്‍ കഷ്ടപ്പെട്ടു, അതുകൊണ്ടാണ് നിങ്ങള്‍ എന്നോട് ഇത് പറയുന്നത്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങള്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍, പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ്... കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡായിരുന്നു.''സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

Ads by Google
Friday 02 May 2025 02.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google