Tuesday, March 24, 2026 Last Updated 5 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 May 2025 11.04 AM

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരമില്ല ; പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമെന്ന് കെ.മുരളീധരന്‍

uploads/news/2025/05/778813/k-muraleedharan-close.gif

തിരുവനന്തപുരം: വിഴിഞ്ഞം വേദിയില്‍ നടക്കാന്‍ പോകുന്നത് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ജല്‍പ്പനങ്ങളായിരിക്കുമെന്നും ഇരുവരും ഒരേ തൂവല്‍ പക്ഷികളാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രതിപക്ഷത്തിന്റെ ആള്‍ക്കാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തത് രണ്ടുപേരും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തുക എന്ന നയമാണെന്നും പറഞ്ഞു.

പരശുരാമന്‍ മഴുവെറിഞ്ഞ് ഇനി പുതിയ കേരളം ഉണ്ടാക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞേക്കും. താനില്ലായിരുന്നെങ്കില്‍ ഇന്ത്യ അപ്രത്യക്ഷമാകുമെന്ന് മോദിയും നടത്തുന്ന ജല്‍പ്പനങ്ങളുടെ വേദിയാകും ഇതെന്നും പറഞ്ഞു. ചടങ്ങില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖമന്ത്രിക്കും മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്ഥലം എംപിയ്‌ക്കോ സ്ഥലം എംഎല്‍എയ്‌ക്കോ പ്രതിപക്ഷ നേതാവിനോ സംസാരിക്കാന്‍ അവസരമില്ല.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ചെയ്യുന്നത് ഒരേപോലെയാണ്. രണ്ടുപേരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ബിജെപിയ്ക്ക് പിണറായിയെപോലെ പിന്തുണ നല്‍കുന്ന ഒരു ഭരണാധികാരിയെ കിട്ടില്ലെന്നും യോഗി ആദിത്യനാഥിന് പോലും നരേന്ദ്രമോദിയുമായി ഇത്ര മാച്ച് ഉണ്ടാകില്ലെന്നും പറഞ്ഞു. വിഴിഞ്ഞം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, തുറമുഖവകുപ്പ് മന്ത്രി എന്നിങ്ങനെ മൂന്ന് പേര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്.

അതേസമയം ചടങ്ങിലേക്ക് സ്ഥലം എംഎല്‍എ വിന്‍സെന്റിനും എംപി ശശി തരൂരിനും ആറ്റിങ്ങല്‍ എംപി അടൂര്‍പ്രകാശിനും ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമാണ് ക്ഷണമുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ല.

Ads by Google
Friday 02 May 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google