Tuesday, March 24, 2026 Last Updated 7 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 03.33 PM

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു; പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; 65 കാരന് വീണ്ടും ജീവപര്യന്തം

അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ.
imprisonment, adoor

അടുരില്‍ അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെ തലക്കടിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ, പന്നിവിഴ, കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ്​​ സംഭവം.

ഇതിനിടെ കേസിൽ പരോളിൽ ഇറങ്ങി മോഹനൻ സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെയും ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂൺ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം. അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ രാജീവ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Ads by Google
Tuesday 24 Mar 2026 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google