Friday, March 20, 2026 Last Updated 42 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 May 2025 12.27 PM

' എന്തൊരു ചേലാണ്' പാടി കിലിയും നീമയും; സന്തോഷം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി; വീഡിയോ വൈറല്‍

video, song

ടിക് ടോക്കിലൂടെ വൈറലായ ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും സഹോദരി നീമാ പോളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം വൈറലാണ്. ഇരുവരുടെയും പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുകയാണ്. തിയറ്ററുകളിൽ നിറഞ്ഞോടുന്ന ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘എന്തൊരു ചേലാണ്’ എന്ന പാട്ടി​െ​ന്‍റ വരികൾക്കനുസരിച്ച് കൃത്യമായി ചുണ്ട് ചലിപ്പിക്കുകയാണ് കിലിയും നീമയും. സ്വന്തം വീടിന്റെ മുന്നിൽ വച്ചാണ് ഇരുവരും വീഡിയോ ഷൂട്ട് ചെയ്തത്.

നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ സ്നേഹഗ അറിയിച്ച് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ആഹാ, മലയാളി പാടുമോ ഇതുപോലെ’ എന്നാണ് കിലിയുടെ വിഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ‘സത്യം പറയെട നീ മലയാളി അല്ലേ’ എന്നൊരാൾ എഴുതിയ കമന്റിന് ‘ഐ ആം ഉണ്ണിയേട്ടൻ’ എന്ന് കിലി മറുപടി നൽകുകയും ചെയ്തു. ഹാർട്ട് ഇമോജി പങ്കുവച്ചാണ് സംവിധായകൻ തരുൺ മൂർത്തി സന്തോഷം അറിയിച്ചത്.

ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുണ്ടനക്കുകയും ചുവടുവെക്കുകയും ചെയ്തതോടെ താരങ്ങളായി മാറിയവരാണ് കിലി പോളും നീമ പോളും.സഹോദരങ്ങളായ ഇവരുടെ വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ടാര്‍സാനിയക്കാരനാണെങ്കിലും ഇന്ത്യന്‍ സിനിമകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു കിലിക്ക്. പരമ്പരാഗത വസ്ത്രധാരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് ലക്ഷകണക്കിന് ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുളളത്.

Ads by Google
Thursday 01 May 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google