Friday, March 20, 2026 Last Updated 37 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 May 2025 11.34 AM

പഹല്‍ഗാം ഭീകരാക്രമണം; ഹാനിയ ആമിർ ഉൾപ്പെടെ പാക് താരങ്ങളുടെ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

banned, india

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും ശക്തമായ നടപടി തുടർന്ന് ഇന്ത്യ. ഇന്ത്യയിൽ ആരാധകർ ഏറെയുള്ള പാക് അഭിനേതാക്കളായ മഹിര ഖാൻ, ഹനിയ ആമിര്‍, അല സഫര്‍ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പാക് അനുകൂലമായ നിരവധി യൂട്യൂബ് അക്കൗണ്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കവും.

ബ്ലോക്ക് ചെയ്യപ്പെട്ട നടികളിൽ ഒരാളായ ഹനിയ അമീര്‍ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ട്രാജഡി എവിടെയും ട്രാജഡിയാണെന്നും എന്റെ ഹൃദയം ജീവൻ നഷ്ടമായ നിരപരാധികൾക്ക് ഒപ്പമാണ്. വേദന അവരുടേത് മാത്രമല്ല, ഞങ്ങൾക്കെല്ലാം ഒരുപോലെ വേദനിക്കുന്നുണ്ട്. നമ്മൾ എവിടെ നിന്ന് വന്നവരാണെങ്കിലും ദു:ഖത്തിന് ഒരേ ഭാഷയാണ്. നമുക്ക് എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ നിൽക്കാം എന്നും ഹനിയ കുറിച്ചു. 'മേരെ ഹംസഫർ', 'കഭി മേൻ കഭി തും' എന്നീ പാക് വെബ് ചിത്രങ്ങളിലൂടെ ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തയാണ് ഹാനിയ ആമിർ.

Ads by Google
Thursday 01 May 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google