Tuesday, March 24, 2026 Last Updated 34 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 May 2025 10.42 AM

തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍: 80 ദിനങ്ങള്‍ പിന്നിട്ട സമരയാത്രയുടെ ഫ്‌ളാഗ് ഓഫ് ഇന്ന്

asha, workers, intensify, protest, world, workers, day

തിരുവനന്തപുരം: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പത്തുമണിയോടെ ആശാപ്രവര്‍ത്തകര്‍ മെയ് ദിന റാലി നടത്തും. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്ളാഗ് ഓഫും നടക്കും. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറും. മെയ് 5 മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര.

അതേസമയം, ആശാപ്രവര്‍ത്തകര്‍ നടത്തുന്ന റിലേ നിരാഹാരസമരം 42 ദിവസം പിന്നിട്ടു. എന്‍ ശോഭനകുമാരി, ലേഖ സുരേഷ്, പി ലാര്യ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

Ads by Google
Thursday 01 May 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google