Tuesday, March 24, 2026 Last Updated 1 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 May 2025 09.27 AM

ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ: ജയശങ്കറുമായി ഫോണില്‍ സംസാരിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

us, state, secretary, marco, rubio, jaishankar, pahalgam, attack

വാഷിങ്ടന്‍: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ഫോണില്‍ സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കണമെന്നും മാര്‍ക്കോ റൂബിയോ അഭ്യര്‍ഥിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയുമായുള്ള ഭീകരവിരുദ്ധ സഹകരണത്തിന് യുഎസിന്റെ പൂര്‍ണ പിന്തുണയും ജയശങ്കറിനെ അറിയിച്ചു. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ പാക്കിസ്ഥാന്‍ അപലപിക്കണമെന്ന് ഷഹ്ബാസ് ഷരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ റൂബിയോ ആവശ്യപ്പെട്ടു.

ഇന്ത്യ പ്രകോപനപരമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുകയാണെന്നാണ് ഷഹ്ബാസ് ഷരീഫിന്റെ ആരോപണം. 'ഇന്ത്യയുടെ പ്രകോപനങ്ങള്‍ പാകിസ്ഥാനെ ഭീകരവാദ ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുകയാണ്' - ഷഹ്ബാസ് ഷരീഫ് പറഞ്ഞു. .

Ads by Google
Thursday 01 May 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google