Tuesday, March 24, 2026 Last Updated 36 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 07.13 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

narendra modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസത്തെ ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെയും മറ്റന്നാൾ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

01.05.2025 തീയതി ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്‌-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല.

02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ്‌ – ഇടപ്പഴിഞ്ഞി – പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌ – പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല.

Ads by Google
Wednesday 30 Apr 2025 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google