Friday, March 20, 2026 Last Updated 36 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.09 PM

എല്ലാ ജീവിതത്തിലും; ചിരുവിനൊപ്പമുളള ചിത്രങ്ങളുമായി മേഘ്‌ന രാജ്

meghana-raj-sarja
photo-www.instagram.com/megsraj/

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷകളുമായി മുന്നേറുകയായിരുന്നു ഇരുവരും.

ചിരു ഈ ലോകത്ത് നിന്ന് പോയിട്ടില്ലെന്നും എന്നും തന്നോടൊപ്പമുണ്ടെന്നും മേഘ്‌ന പറയാറുണ്ട്. പിന്നീടങ്ങോട്ട് എല്ലാ ചടങ്ങുകളിലും ചിരുവിന്റെ ഫോട്ടോ വെക്കാറുമുണ്ട്. ഇപ്പോഴിതാ ചിരുവിനൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘എല്ലാ ജീവിതത്തിലും’ എന്ന ക്യാപ്ഷനോടെയായിരുന്നു മേഘ്‌ന ചിരുവിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചത്. ചിരഞ്ജീവി സര്‍ജ, റയാന്‍ രാജ് സര്‍ജ എന്ന ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റും ചിത്രങ്ങളും ചര്‍ച്ചയായി മാറിയത്. പുറംതിരിഞ്ഞ് നിന്ന് ചിരുവിനെ ചുംബിക്കുന്നതും, പിസാ ഗോപുരത്തിന് മുന്നില്‍ നിന്നും, ധ്രുവിന്റെ കല്യാണ സമയത്തുമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്.

ദൈവത്തിന് നിങ്ങളോട് കരുണയുണ്ട്. റയാനിലൂടെ ചിരുവിനെ പുനര്‍ജനിപ്പിച്ച് തന്നില്ലേ, അച്ഛന്റെ തനി പകര്‍പ്പല്ലേ മകന്‍ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും പോസ്റ്റിന് താഴെയുണ്ട്. സത്യത്തില്‍ ദൈവം എത്ര വലിയ ക്രൂരതയാണ് ഇവരോട് കാണിച്ചത്. ഭര്‍ത്താവും വേണം, അതുപോലെ മകനും കൂടെ വേണം. എന്നാലേ സന്തോഷകരമായ ജീവിതമാവുകയുള്ളൂ. നിങ്ങള്‍ മികച്ച ജോഡികളായിരുന്നു, മനോഹരമായ ചിത്രങ്ങള്‍ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു മേഘ്‌നയും ചിരുവും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന.

Ads by Google
Wednesday 30 Apr 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google