Friday, March 20, 2026 Last Updated 36 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.10 PM

' ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു, ഭയന്ന് നിലവിളിച്ചു പോയി' ; അനുഭവം പങ്കുവെച്ച് മൗനി റോയി

enter, her

ഹോട്ടൽ മുറിയിലേക്ക് അജ്ഞാതൻ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മൗനി റോയ്. ഷൂട്ടിങ് സെറ്റിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ഒരാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവമാണ് ഒരു അഭിമുഖത്തിനിടെ മൗനി റോയ് പങ്കുവെച്ചത്.

ദി ഭൂത് നി എന്ന ഹൊറർ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടേയാണ് മൗനി ഇതേക്കുറിച്ച് മനസ്സുതുറന്നത്. സിനിമാഷൂട്ടുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കവേ ഒരാൾ തന്റെ മുറിയുടെ വാതിൽ മറ്റൊരു താക്കോൽ വച്ച് തുറക്കാൻ ശ്രമിച്ചുവെന്നും ഭയന്ന് നിലവിളിക്കുകയുണ്ടായെന്നും മൗനി പറഞ്ഞു.

ഹോട്ടൽ ജീവനക്കാർ മതിയായ സുരക്ഷ നൽകാത്തതിനെ ചോദ്യം ചെയ്യുകയും റിസപ്ഷനിസ്റ്റിനെ വിളിക്കുകയും ചെയ്തെങ്കിലും നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചതെന്നും മൗനി വ്യക്തമാക്കി. ഹൗസ് കീപ്പിങ്ങിനെത്തിയ ആൾ വാതിലിൽ മുട്ടിയതാവുമെന്നാണ് തനിക്ക് ലഭിച്ച മറുപടി. എന്നാൽ ഹൗസ് കീപ്പിങ്ങിനെത്തുന്നയാൾ എങ്ങനെയാണ് വാതിലിൽ മുട്ടാതെ, കോളിങ് ബെൽ അമർത്താതെ രാത്രി 12.30 ന് വരുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും മൗനി പറയുന്നു.

Ads by Google
Wednesday 30 Apr 2025 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google