Friday, March 20, 2026 Last Updated 34 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 10.42 AM

' വേടന്‍ ഇവിടെ വേണം' ; പിന്തുണയുമായി ഷഹബാസ് അമന്‍

support, rapper

കഞ്ചാവുപയോഗിച്ചതിന് പിടിയിലായ റാപ്പര്‍ വേടന് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. വേടന്‍ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം കുറിച്ചു.

'വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം', എന്നാണ് ഷഹബാസ് അമന്‍ കുറിച്ചത്. പിന്നാലെ വിമര്‍ശന കമന്റുകള്‍ ഉള്‍പ്പടെ പോസ്റ്റിന് താഴേ വരുന്നുണ്ട്.

അതേസമയം കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസത്തേക്ക് വേടനെ കസ്റ്റഡിയില്‍ വിട്ടു. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസ്. വേടന് പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാള്‍ ആണെന്ന് ഫോറസ്റ്റ് റേഞ്ചര്‍ ആര്‍ അധീഷ് പറഞ്ഞു.

രഞ്ജിത്തിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. രാത്രി മേക്കപ്പാല ഫോറസ്റ്റ് ഓഫീസില്‍ വച്ചും തുടര്‍ന്ന് കോടനാട്ടെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ വച്ചും വേടനെ ചോദ്യം ചെയ്തു. രഞ്ജിത് കുമ്പിടിയെ അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോടടക്കം വേടന്റെ പ്രതികരണം.

Ads by Google
Wednesday 30 Apr 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google