Friday, March 20, 2026 Last Updated 34 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 04.06 PM

'ഈ തീപ്പൊരി ആളിപ്പടരും' , ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവെച്ച് ജിംഷി; പിന്തുണച്ച് നസ്ലിന്‍; രൂക്ഷ വിമര്‍ശനം

arrest, support

ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും ചിത്രത്തോടൊപ്പം ജിംഷി ഖാലിദ് കുറിച്ചു. കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായ ഗായകൻ വേടന്റെ "എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ" എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്ലൻ, ലുക്മാൻ അവറാൻ, ശ്രീനാഥ്‌ ഭാസി അടക്കമുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഖാലിദ് റഹ്‌മാനെ പിന്തുണച്ചെത്തിയ നടന്‍ നസ്ലനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ജിംഷിയുടെ പോസ്റ്റില്‍ നസ്ലന്‍ ലവ് ഇമോജി പങ്കുച്ചിരുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലെ നായകന്‍ നസ്‌ലന്‍ ആയിരുന്നു. താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

''കഞ്ചാവിനെക്കുറിച്ച് എനിക്ക് പല അഭിപ്രായവുമുണ്ട്. പക്ഷെ അത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണെങ്കില്‍, നിയമവിരുദ്ധം തന്നെയാണ്. അത് ഉപയോഗിക്കുകയും പൊതുവേദികളിലൂടെ പ്രൊമോട്ട് ചെയ്യുകയും, അതിനായി ഫാന്‍സിയായ ആഫ്രോ-അമേരിക്കല്‍ പദങ്ങള്‍ ഉപയോഗിക്കുന്നതുമെല്ലാം വേറെ തരത്തിലുള്ള വിഷയമാണ്. നസ്ലന്‍ ഒഴികെ പല പ്രമുഖരേയും ഈ സ്‌ക്രീന്‍ഷോട്ടില്‍ പ്രതീക്ഷിച്ചിരുന്നു. കൗമാരക്കാരും ചെറുപ്പക്കാരും മാതൃകയായി കാണുന്നയാളാണ്. ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഒരുമിച്ച് ഒരു പടം ചെയ്താല്‍ അവരുടെ എല്ലാ പ്രവര്‍ത്തിയേയും നമ്മള്‍ പിന്തുണയ്ക്കണം എന്നൊന്നുമില്ല ഹേ'' എന്നായിരുന്നു ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ്. 'ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടില്‍ നോര്‍മലൈസ് ആയി നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ'' എന്നായിരുന്നു ഒരാള്‍ നസ്‌ലനോട് പറഞ്ഞത്. വിന്‍സി അലോഷ്യസിനെപ്പോലെ നിലപാട് എടുക്കാനും ചിലര്‍ നസ്ലനോട് പറയുന്നുണ്ട്. അതേസമയം ഖാലിദ് റഹ്‌മാനെ അറസ്റ്റ് ചെയ്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടല്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ആലപ്പുഴ ജിംഖാനയിലെ താരങ്ങളായ ലുക്മാന്‍, അനഘ രവി തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. ഇവര്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 'ലേശം ഉളുപ്പ്. ചാന്‍സ് തന്നെന്ന് കരുതി കഞ്ചാവ് വിറ്റ് ജീവിക്കുന്നവരെ തന്നെ വേണം താങ്ങാന്‍' എന്നായിരുന്നു ഒരാള്‍ അനഘയുടെ കമന്റിന് നല്‍കിയ മറുപടി. താരങ്ങള്‍ക്കെതിരേയും വിമര്‍ശനം ശക്തമായതോടെ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ് ജിംഷി. എങ്കിലും പോസ്റ്റിന്റേയും കമന്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആലപ്പുഴ ജിംഖാന വലിയ വിജയമായി നില്‍ക്കെയാണ് ഖാലിദ് റഹ്‌മാന്‍ അറസ്റ്റിലാകുന്നത്. തല്ലുമാല, ഉണ്ട തുടങ്ങിയ സിനിമകളൊരുക്കിയും കയ്യടി നേടിയ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അഷ്‌റഫ് ഹംസ. ഇരുവരുടേയും സുഹൃത്തും പിടിയിലായിരുന്നു. മൂവരേയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Ads by Google
Tuesday 29 Apr 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google