Friday, March 20, 2026 Last Updated 36 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 01.12 PM

വയസ്സ് 35 കഴിഞ്ഞെങ്കിലും 2 വയസ്സുകാരി ഹോപ്പിന്റെ വൈബാ; ബേസിലിനു ആശംസകളുമായി സഹോദരി

basil-joseph

സംവിധായകനും നടനുമായി ബേസിൽ ജോസഫിന്റെ 35-ാം ജന്മദിനമായിരുന്നു ഇന്നലെ. വളരെ ഗൗരവത്തോടെ സിനിമയോടുള്ള തന്റെ പാഷൻ പിൻതുടരുമ്പോഴും വ്യക്തിപരമായി കുട്ടിത്തം കാത്തുസൂക്ഷിക്കുകയും ചിരിയും കളിയുമായി ആളുകളുടെ ഇഷ്ടം കവരുകയും ചെയ്യുന്നയാളാണ് ബേസിൽ. അതിനാൽ തന്നെ ബേസിലിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പ്രേക്ഷകർക്കും.

എല്ലാ ജന്മദിനത്തിലും ബേസിലിന്റെ ഭാര്യ എലിസബത്തും അടുത്ത കൂട്ടുകാരനായ ടൊവിനോ തോമസുമെല്ലാം രസകരമായ പിറന്നാൾ ആശംസകളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും ഇരുവരും പതിവ് തെറ്റിച്ചില്ല. ബേസിലിന്റെ രസകരമായൊരു ചിത്രമാണ് ടൊവിനോ പങ്കിട്ടത്. അതേസമയം, മകൾ ഹോപ്പിനെ കളിപ്പിക്കുന്ന ബേസിലിന്റെ ഒരു ഫൺ വീഡിയോ ആണ് എലിസബത്ത് പങ്കിട്ടത്.

ഇപ്പോഴിതാ, ബേസിലിന്റെ സഹോദരിയുടെ ആശംസ കുറിപ്പും ശ്രദ്ധ കവരുകയാണ്. "വയസ്സ് 35 കഴിഞ്ഞെങ്കിലും മനസ്സ് കൊണ്ട് ഇപ്പോഴും 2 വയസ്സുകാരി ഹോപ്പിന്റെ ഒപ്പത്തിനൊപ്പം വൈബ് കാത്ത് സൂക്ഷിക്കുന്ന പൊന്നാങ്ങളയ്ക്ക് പിറന്തനാൾ വാഴ്ത്തുക്കൾ," എന്നാണ് ബേസിലിന്റെ സഹോദരി ഷിൻസിയുടെ ആശംസ.

മകൾ ഹോപ്പിനൊപ്പമുള്ള ബേസിലിന്റെ രസകരമായ നിമിഷങ്ങൾ പകർത്തിയ വീഡിയോയ്ക്ക് ഒപ്പമായിരുന്നു ബേസിലിനു എലിസബത്തിന്റെ ആശംസ. മകൾക്ക് പാട്ടുപാടി കൊടുക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാവുക.

2017 ലായിരുന്നു ബേസിലും എലിസബത്തും വിവാഹിതരായത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2023ലാണ്​ മകൾ ഹോപ്പ് പിറന്നത്.

Ads by Google
Tuesday 29 Apr 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google