Friday, March 20, 2026 Last Updated 41 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 01.27 PM

' ഫാമിലി മാന്‍ 3' താരം വെളളച്ചാട്ടത്തില്‍ വീണ് മരണപ്പെട്ടു

found, for

ഫാമിലി മാൻ 3 എന്ന പരമ്പരയിൽ അഭിനയിച്ച രോഹിത് ബാസ്ഫോർ എന്ന നടൻ മരിച്ച നിലയിൽ കണ്ടെത്തി. ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

രോഹിത്തും ഒന്‍പത് സുഹൃത്തുക്കളും ഒരു പിക്നിക്കിന് വേണ്ടിയാണ് വെള്ളച്ചാട്ടത്തില്‍ എത്തിയത്. ഇവിടെ വച്ചാണ് നടന്‍ വെള്ളച്ചാട്ടത്തിൽ വീണതെന്നാണ് റിപ്പോര്‍ട്ട്.

"വൈകുന്നേരം 4 മണിയോടെയാണ് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചത്, 4.30 ഓടെയാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. പിന്നീട് എസ്.ഡി.ആര്‍.എഫ് സംഘം വൈകുന്നേരം 6.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്" എന്ന് ഗുവാഹത്തി പ്ലസിനോട് സംസാരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ, രോഹിത് "അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണു" എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. ഇതുവരെ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Ads by Google
Tuesday 29 Apr 2025 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google