വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ് മൈഥിലി. ഐറ്റം ഡാന്‍സിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നൊരു കാലമുണ്ടായിരുന്നു താരത്തിന്. വിവാദങ്ങളിലൊന്നും തളരാതെ മുന്നേറുകയായിരുന്നു മൈഥിലി വിവാഹത്തോടെയായി അഭിനയലോകത്ത് നിന്നും മാറി നില്‍ക്കുകയാണ് താരം.
സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. ആര്‍കിടെക്ടായ സമ്പത്താണ് മൈഥിലിയെ ജീവിതസഖിയാക്കിയത്. വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ചും നടി എത്തിയിരുന്നു.
‘എന്നന്നേക്കുമായുള്ള നമ്മുടെ ആനിവേഴ്‌സറി ’എന്ന ക്യാപ്ഷനോടെയായിരുന്നു മൈഥിലി സമ്പത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ വിഷസ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി മൈഥിലി ഷെയര്‍ ചെയ്തിരുന്നു.
പാലേരി മാണിക്യം എന്ന രഞ്ജിത്ത് സിനിമയിലൂടെയാണ് മൈഥിലി മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ ബ്രൈറ്റി ബാലചന്ദ്രന്‍ എന്ന പേരില്‍ നിന്ന് മൈഥിലിയിലേക്ക് താരം പേരു മാറ്റി. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആൻഡ് പെപ്പര്‍, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി താരം അഭിനയിച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏപ്രില്‍ 28നായിരുന്നു മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. അതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും വ്യക്തിവിശേഷങ്ങളും മകന്‍ നീല്‍ സമ്പത്തിന്റെ കുസൃതികളും ചിത്രങ്ങളും താരം പങ്കിടാറുണ്ട്.